കണ്ണൂര്‍ വിമാനത്താവളം; ആദ്യ വിമാനം ഈ മാസമൊടുവില്‍ ഇറങ്ങും

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ മാസം 29 ന് രാവിലെ ഒമ്പത് മണിക്ക് ആദ്യ വിമാനം പറന്നിറങ്ങും. വാണിജ്യാടിസ്ഥനത്തിലുളള പ്രവർത്തനം ഈ...

കണ്ണൂര്‍ വിമാനത്താവളം; ആദ്യ വിമാനം ഈ മാസമൊടുവില്‍ ഇറങ്ങും

airport

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ മാസം 29 ന് രാവിലെ ഒമ്പത് മണിക്ക് ആദ്യ വിമാനം പറന്നിറങ്ങും. വാണിജ്യാടിസ്ഥനത്തിലുളള പ്രവർത്തനം ഈ വർഷം സെപ്‌റ്റംബറിൽ ആരംഭിക്കും. വിമാനത്താവളത്തിന്റെ പേരും അന്നേ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കും. വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണം 40 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനലിന്റെ പണിയും പുരോഗമിച്ചു വരികയാണ്.

പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളഉടെ പട്ടികയില്‍ അതിനേയും ഉള്‍പ്പെടുത്താനുള്ള തിരക്കിട്ട നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഒന്നാം ഘട്ടത്തിൽ പ്രധാന റൂട്ടുകളായ യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ, ഹോങ്‌കോംഗ്, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന എയർ ക്രാഫ്റ്റുകൾ എത്തിച്ചേരാനുളള സൗകര്യം ഒരുക്കും.

Read More >>