ടി.കെ രാജീവ്കുമാറും കമലഹാസനും വീണ്ടും കൈകോര്‍ക്കുന്നു

ടി. കെ. രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കമലഹാസനും മകള്‍ ശ്രുതിഹാസനും ആദ്യമായി ഒന്നിക്കുന്നു. രാജ്കമല്‍ ഫിലിംസിന്റെ...

ടി.കെ രാജീവ്കുമാറും കമലഹാസനും വീണ്ടും കൈകോര്‍ക്കുന്നു

kamal

ടി. കെ. രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കമലഹാസനും മകള്‍ ശ്രുതിഹാസനും ആദ്യമായി ഒന്നിക്കുന്നു. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമലഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത് . 1989ല്‍ പുറത്തിറങ്ങിയ ഹിറ്റ്‌ ചിത്രം ചാണക്യന് ശേഷം 26 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ടി.കെ രാജീവ്കുമാറും കമലഹാസനും പിന്നേയും കൈകോര്‍ക്കുന്നത്. പുതിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റര്‍ടയിനര്‍ ആയിരിക്കും എന്നാണ് രാജീവ്കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.


തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ നാല്  ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. കമലഹാസന്‍ തന്നെയാണ്  തിരക്കഥ രചിക്കുന്നത്‌ എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. പൂര്‍ണമായും അമേരിക്കയിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും  ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും എന്നുമാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍നിന്നും ലഭ്യമാകുന്ന വിവരം. പ്രശസ്ത അഭിനേത്രികളായ അമല, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.