മതരാഷ്‌ട്രീയത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ബോസ്‌റ്റണ്‍: മതരാഷ്‌ട്രീയത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി ഉലകനായകന്‍ കമല്‍ഹസന്‍ രംഗത്ത്.രാഷ്‌ട്രീയത്തില്‍ മതം ഇടപെടുന്നത്‌ ആരോഗ്യകരമല്ലെന്നാണ്...

മതരാഷ്‌ട്രീയത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

kamal_hassan

ബോസ്‌റ്റണ്‍: മതരാഷ്‌ട്രീയത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി ഉലകനായകന്‍ കമല്‍ഹസന്‍ രംഗത്ത്.

രാഷ്‌ട്രീയത്തില്‍ മതം ഇടപെടുന്നത്‌ ആരോഗ്യകരമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പണ്ട് ജവഹര്‍ലാല്‍ നെഹ്‌റു  പറഞ്ഞ നാനാത്വത്തില്‍ ഏകത്വം എന്നത്‌ വേഗത്തില്‍ നഷ്‌ടമായി കൊണ്ടിരിക്കുകയാണ്‌ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കലാകാരന്‍ എന്ന നിലയില്‍ താന്‍ നടപ്പു രാഷ്‌ട്രീയത്തില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യമാണ്‌ എന്നും കൂട്ടി ചേര്‍ത്തു. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന പ്രമുഖര്‍ക്ക് (അസഹിഷ്ണുത പരാമര്‍ശങ്ങള്‍) പരോക്ഷ പിന്തുണ നല്‍ക്കുന്നതായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.


ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ആരുടെ മുന്നിലും യാചിക്കാനാവില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിചേര്‍ത്തു.

ഹാവാര്‍ഡ്‌ സര്‍വകലാശാലയില്‍ ശനിയാഴ്‌ച നടത്തിയ ഇന്ത്യന്‍ വാര്‍ഷിക സമ്മേളനത്തില്‍ ആയിരുന്നു കമല്‍ തന്റെ അഭിപ്രായം വ്യക്‌തമാക്കിയത്‌.