കലിയുടെയും ഊഴത്തിന്റെയും ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കലി, പ്രിഥ്വിരാജ് നായകനാകുന്ന ഊഴം എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ദുല്‍ഖര്‍ നായകനാകുന്ന...

കലിയുടെയും ഊഴത്തിന്റെയും ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Untitled-1

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കലി, പ്രിഥ്വിരാജ് നായകനാകുന്ന ഊഴം എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ദുല്‍ഖര്‍ നായകനാകുന്ന കലിയില്‍ നായികയായി എത്തുന്നത്‌ സായ് പല്ലവിയാണ്. പ്രേമം എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ സായി പല്ലവിയുടെ രണ്ടാമത്തെ ചിത്രമാകും ഇത്.  സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്പ് 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്നീ ചിത്രത്തില്‍ സമീറും ദുല്‍ഖരും ഒന്നിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന കലി ഒരു പ്രണയ ചിത്രം ആയിരിക്കും എന്നാണു ചിത്രത്തിന്റെ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.


മെമ്മറീസ് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ജീതു ജോസഫും നായകന്‍ പ്രിഥ്വിരാജും ഒന്നിക്കുന്ന  രണ്ടാമത്തെ ചിത്രമാണ് ഊഴം. ഫൈന്‍ ട്യൂണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ഊഴത്തിന്റെ തിരക്കഥ രചിക്കുന്നത്‌ സംവിധായകന്‍ ജീതു ജൊസഫ് തന്നെയാണ്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഊഴം എന്ന്  ജീതു ജോസഫ്   മാധ്യമങ്ങളോട് പറയുകയുണ്ടായി. ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും എന്നും അദ്ദേഹം വ്യക്തമാക്കി.