സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുരസ്‌കാരവുമായി കൈരളി ടിവി

തിരുവനന്തപുരം: മികച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുരസ്‌കാരവുമായി കൈരളി ടിവി. ഐടി, നോണ്‍ ഐടി, സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവാര്‍ഡുകള്‍ ഏര...

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുരസ്‌കാരവുമായി കൈരളി ടിവി

kairali-tv

തിരുവനന്തപുരം: മികച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുരസ്‌കാരവുമായി കൈരളി ടിവി. ഐടി, നോണ്‍ ഐടി, സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2010 ജനുവരി 1ന് ശേഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 29 മുമ്പ് അപേക്ഷകള്‍ അയക്കണം.

സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന് മികച്ച സാമൂഹിക സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന മാതൃക മുന്നോട്ട് വച്ച സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുക. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷകള്‍ നല്‍കാം. അവാര്‍ഡിനായി മറ്റുള്ളവര്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം.


startupawards@kairalitv.in എന്ന ഇ മെയിലിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. 45 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

പ്ലാനിംഗ് ബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍ സി.ബാലഗോപാല്‍, വനിത സംരഭക ലക്ഷ്മി എന്‍ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടേണ്ട നമ്പര്‍ 9447577033.

യോഗ്യതകള്‍:

2015 ജനുവരി ഒന്നിന് 45 തികയാത്ത മലയാളികളായ സംരംഭകരാകണം
സംരംഭം കേരളത്തിലാകണമെന്നില്ല
കൃത്യമായി നിര്‍ണയിക്കാവുന്ന വ്യക്തിഗത സംഭാവനകളാകണം
സംരംഭത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നവരായിരിക്കണം
മുഖ്യധാരാ ഐടി, നോണ്‍ ഐടി മേഖലയിലുള്ള സംരംഭകരെയും പരിഗണിക്കും
സാമൂഹികോന്‍മുഖ സംരംഭക അവാര്‍ഡ് മികച്ച സാമൂഹിക സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന മാതൃക മുന്നോട്ടുവച്ചവര്‍ക്കായിരിക്കും
2010 ജനുവരി ഒന്നിനു ശേഷം സംരംഭം തുടങ്ങിയവരായിരിക്കണം
ഇവര്‍ ഒന്നാം തലമുറ തലമുറ സംരംഭകരായിരിക്കണം (മാതാപിതാക്കളോ സഹോദരങ്ങളോ വ്യവസായ-വാണിജ്യ സംരംഭകരായിരിക്കരുത്)
ജനകീയ നാമനിര്‍ദേശത്തിലൂടെയും അപേക്ഷ സ്വീകരിക്കും
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വിശദാംശങ്ങള്‍

അവാര്‍ഡിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിലാസവും. ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധം
സംരംഭത്തിന്റെ വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍
സംരംഭം തുടങ്ങിയ വര്‍ഷം, തൊഴില്‍ നേടിയവരുടെ എണ്ണം തുടങ്ങിയുള്ള വിശദവിവരങ്ങള്‍
അവാര്‍ഡിന് നിര്‍ദേശിക്കപ്പെടുന്ന ആള്‍ക്കു സമാന സംരംഭകരില്‍നിന്നുള്ള വ്യത്യാസം
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടേണ്ട നമ്പര്‍ 9447577033.

Story by
Read More >>