ഡോ.ബിജുവിന്റെ പുതിയ ചിത്രം 'കാട് പൂക്കുന്ന നേരം'

ദേശിയ അംഗീകാരം നേടിയ വീട്ടിലേക്കുള്ള വഴി, എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ കഥ പറഞ്ഞ വലിയ ചിറകുള്ള പക്ഷികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. ബിജു...

ഡോ.ബിജുവിന്റെ പുതിയ ചിത്രം

rima

ദേശിയ അംഗീകാരം നേടിയ വീട്ടിലേക്കുള്ള വഴി, എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ കഥ പറഞ്ഞ വലിയ ചിറകുള്ള പക്ഷികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. ബിജു മറ്റൊരു സാമൂഹിക പ്രസക്തിയുള്ള  ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക്‌. പുതിയ ചിത്രത്തിന്‍റെ പേര് 'കാട് പൂക്കുന്ന നേരം'. ഇന്ദ്രജിത്തും റിമ കല്ലിംഗലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രത്തിലൂടെ  പ്രശസ്തനായ പ്രകാശ്‌ ബാരെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ മറ്റു താരങ്ങളെയോ സാങ്കേതിക പ്രവര്‍ത്തകരെയോപറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീക്കെന്റ് ബ്ലോക്ക്‌ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാന്‍ഗ്ലൂര്‍ ഡേയ്സ് എന്ന ഹിറ്റ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് സോഫിയ പോള്‍. സിനിമയുടെ ചിത്രീകരണം പശ്ചിമ ഘട്ടങ്ങളിലായി ഉടന്‍ ആരംഭിക്കും.