ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അന്തരിച്ചു

കൊച്ചി: സുപ്രിംകോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍(83) ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അന്തരിച്ചു

Untitled-1

കൊച്ചി: സുപ്രിംകോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍(83) ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1956 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം 1966 മുതല്‍ 1980 വരെ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായി സേവനം അനുഷ്ട്ടിച്ചു. 1982ല്‍ ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ അദ്ദേഹത്തിന് 1994ല്‍ സുപ്രിംകോടതി ജഡ്‌ജിയായി സ്ഥാനകയറ്റം ലഭിച്ചു. 1997ല്‍ അദ്ദേഹം വിരമിച്ചു.

വിരമിച്ച ശേഷം ദേശീയ ഉപഭോക്‌തൃ ഫോറം ചെയര്‍മാനായും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ നിയമന അഴിമതികളെക്കുറിച്ച്‌ അന്വേഷിച്ച കമ്മിഷന്റെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡും രൂപീകരിക്കുന്നതും കെ.എസ്‌. പരിപൂര്‍ണന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു.

Read More >>