ജംഗിള്‍ ബുക്കിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ഡിസ്‌നി നിര്‍മ്മിച്ചു അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ സംവിധാനം നിര്‍വഹിക്കുന്ന  ജംഗിള്‍ ബുക്കിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.ഇന്ത്യന്‍ വംശജനായ...

ജംഗിള്‍ ബുക്കിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

jungle-book

ഡിസ്‌നി നിര്‍മ്മിച്ചു അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ സംവിധാനം നിര്‍വഹിക്കുന്ന  ജംഗിള്‍ ബുക്കിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ഇന്ത്യന്‍ വംശജനായ അമേരിക്കയില്‍ താമസിക്കുന്ന നീല്‍ സെത്ത് എന്ന 10 വയസുകാരനാണ് ജംഗിള്‍ബുക്കിന്റെ കേന്ദ്രകഥാപാത്രമായ മൗഗ്ലിയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏക മനുഷ്യകഥാപാത്രം കൂടിയാണ് നീല്‍.

റുഡ്യാര്‍ഡ് കിപ്ലിംഗ് 1894ല്‍ എഴുതിയ പ്രശസ്തമായ കൃതി ആണ് ദി ജംഗിള്‍ ബുക്ക്. ഒരു കാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന നവജാത ശിശു കാട്ടുമൃഗങ്ങള്‍ക്കോപ്പം വളരുന്നതാണ് പുസ്തത്തിന്റെ ഇതിവൃത്തം. മൗഗ്ലി എന്ന മനുഷ്യ കുട്ടിക്ക് പുറമേ പമ്പായ കാ, ബാലു എന്ന കരടി, ബഗീര എന്ന കരിംപുലി, അക്രു , സുര, വില്ലന്‍ കടുവയായ ഷെര്‍ഖാന്‍ എന്നിവയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.


ഹോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജംഗിള്‍ബുക്കിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ജംഗിള്‍ബുക്കിലെ കുട്ടികളുടെ പ്രിയങ്കരനായ 'കാ' എന്ന മലമ്പാമ്പിന് ശബ്ദം നല്‍കിയിരിക്കുന്നത് സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ ആണ്.

ബെന്‍ കിംഗ്‌സ്‌ലിയുടെ ശബ്ദത്തില്‍ ബഗീരയും ഇദ്രിസ് എല്‍ബയുടെ ഘനഗാംഭീര്യ ശബ്ദത്തില്‍ ഷേര്‍ എന്ന കടുവയും എത്തുന്നു. ബാലുവിന് ശബ്ദം നല്‍കിയിരിക്കുന്നത് ബില്‍ മുറേയാണ്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.