ഒരു മുത്തശ്ശി ഗദയുമായി ജൂഡ് ആന്റണി ജോസഫ്‌

സൂപ്പര്‍ ഹിറ്റായി മാറിയ ഓം ശാന്തി ഓശാനക്ക് ശേഷം  സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ ഒരുക്കുന്ന ചിത്രത്തിന് ഒരു മുത്തശ്ശി ഗദ എന്ന് പേരിട്ടു.വൃദ്ധയായ ഒരു...

ഒരു മുത്തശ്ശി ഗദയുമായി ജൂഡ് ആന്റണി ജോസഫ്‌

jude

സൂപ്പര്‍ ഹിറ്റായി മാറിയ ഓം ശാന്തി ഓശാനക്ക് ശേഷം  സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ ഒരുക്കുന്ന ചിത്രത്തിന് ഒരു മുത്തശ്ശി ഗദ എന്ന് പേരിട്ടു.

വൃദ്ധയായ ഒരു കഥാപാത്രത്തിന്റെ ജീവിതത്തെയും അതില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും ആണ് ചിത്രം പ്രതിപാദിക്കുന്നത്. ഒരു പുതുമുഖ നായികയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് ജൂഡ് ആന്റണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതാരാണ് എന്നുള്ള വിവരം വൈകാതെ പുറത്ത് വിടും എന്നും  അദ്ദേഹം വ്യക്തമാക്കി.


പല മുന്‍ നിര നടിമാരെയും ചിത്രത്തിലെ നായികയാകാനായി  ജൂഡ് സമീപിച്ചെങ്കിലും ഒരു വൃദ്ധയായി അഭിനയിക്കാന്‍ അവരെല്ലാം വൈമനസ്യം കാട്ടി എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം. ജൂഡിന്റെ ആദ്യ ചിത്രം ഓം ശാന്തി ഓശാന 2014ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ജനപ്രിയ ചിത്രത്തിന്‍ ഉള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു .കൂടാതെ ചിത്രത്തിലെ പ്രകടനത്തിനു  നസ്രിയ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടി  .

ഓം ശാന്തി ഓശാനയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, ലാല്‍ ജോസ് എന്നിവര്‍ ഈ ചിത്രത്തിലും അഭിനയിക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത   സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി ഒരു അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ടുകള്‍ ഉണ്ട്.