ഗർഭാശയ ക്യാൻസർ മൂലം മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ജോൺസൻ ആൻഡ് ജോൺസൺ 72 മില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരം നല്‍കണം

ഗർഭാശയ ക്യാൻസർ മൂലം മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 72 മില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാര തുകയായി ജോൺസൻ ആൻഡ് ജോൺസൺ കമ്പനി നൽകണമെന്ന് മിസ്സോറി...

ഗർഭാശയ ക്യാൻസർ മൂലം മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന്  ജോൺസൻ ആൻഡ് ജോൺസൺ 72 മില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരം നല്‍കണം


johnson and johnson

ഗർഭാശയ ക്യാൻസർ മൂലം മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 72 മില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാര തുകയായി ജോൺസൻ ആൻഡ് ജോൺസൺ കമ്പനി നൽകണമെന്ന് മിസ്സോറി കോടതിയുടെ ഉത്തരവ്.



 



അലബാമ സ്റ്റേറ്റിലെ ജാക്വലിൻ ഫോക്സ് എന്ന വനിത വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി ടാൽക്കം പൗഡറാണ് ഉപയോഗിക്കുന്നത് . സ്വകാര്യ ഭാഗങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ തന്നെഷവർ ടു ഷവർ പൗഡറുമാണ് ഉപയോഗിച്ചിരുന്നത്. 35 വർഷത്തെ തുടർച്ചയായ ടാൽക്കം പൗഡർ ഉപയോഗം മൂലം, ജാക്വലിന് 3 വർഷം മുമ്പ് ഗർഭാശയ കാൻസർ നിർണ്ണയിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തന്റെ 62-മത്തെ വയസ്സിൽ ജാക്വലിൻ മരണപ്പെട്ടു



 



10 മില്യൻ ഡോളർ നഷ്ടപരിഹാര തുകയായും, 62 മില്യൻ ഡോളർ ശിക്ഷാ നടപടിയായുമാണ് ആകെ 72 മില്യൺ ഡോളറാണ് കമ്പനി ജാക്വലിന്റെ കുടുംബത്തിന് നൽകേണ്ടത്.



 



ടാൽക്കം പൗഡറിന്റെ തുടർച്ചയായ ഉപയോഗം ക്യാൻസർ വരുത്തുമെന്ന മുന്നറിയിപ്പ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി തന്റെ ഉൽപനങ്ങളിൽ ഒന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതു കൊണ്ടു തന്നെ ഗുണഭോക്താക്കൾക്ക് ഉൽപന്നങ്ങളെ കുറിച്ചുള്ള ദൂഷ്യവശങ്ങൾ ശ്രദ്ധയിൽ പെടുന്നുമില്ല. നവജാത ശിശുക്കൾക്കടക്കം ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ, മുന്നറിയിപ്പ് നൽകാത്തത് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഗുരുതര വീഴ്ചയാണ്.- ഇതായിരുന്നു ജായലിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ വക്കീലിന്റെ വാദം.



 



ഈ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് മിസ്സോറി കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്.



സമാനമായ ആയിരത്തോളം പരാതികളാണ് മിസ്സോറി സ്റ്റേറ്റ് കോടതിയിലുള്ളത്, ഇരുനൂറോളം ന്യൂജേഴ്സി കോടതിയിലും പരിഗണനയിലുണ്ട്.



ഒരു അമേരിക്കൻ കോടതി ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നത് ഇത്യാദമായാണ് എന്ന് അഭിഭാഷകർ പ്രതികരിച്ചു.



കമ്പനിയുടെ ഭാഗത്ത് നിന്നും വഞ്ചനാപരവും, നിരുത്തരവാദപരവുമായ സമീപനവുമാണെന്ന് കോടതി വിലയിരുത്തി.മൂന്നാഴ്ച നീണ്ടു നിന്ന കോടതി നടപടികൾക്കൊടുവിലാണ് ഈ വിധി.



 



ഗുണഭോക്താക്കളുടെ ആരോഗ്യത്തിലും ,സന്തോഷത്തിലുമുപരിയായി ഞങ്ങൾ ഒന്നും ആഗ്രഹിക്കുന്നില്ല. കോടതി വിധിയിൽ നിരാശയുണ്ട്. ഹർജിക്കാരന്റെ കുടുംബത്തിനോട് വളരെ ഖേദവും കമ്പനി അറിയിക്കുന്നു.



 



കമ്പനിയുടെ ഉൽപന്നങ്ങൾ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് വിപണിയിലെത്തിക്കുന്നത്.



 



ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് വേണ്ടി കാരൽ ഗുഡ് റിച്ച് പ്രതികരിച്ചു.

Read More >>