പ്രേതവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും

സുധി വാല്മീകത്തിന്റെ മികച്ച വിജയത്തിന് ശേഷം മറ്റൊരു ചിത്രവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും പ്രേക്ഷകരുടെ മുന്നിലെക്കെത്തുന്നു. ഇക്കുറി ഒരു ഹൊറര്‍...

പ്രേതവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും

pretham

സുധി വാല്മീകത്തിന്റെ മികച്ച വിജയത്തിന് ശേഷം മറ്റൊരു ചിത്രവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും പ്രേക്ഷകരുടെ മുന്നിലെക്കെത്തുന്നു. ഇക്കുറി ഒരു ഹൊറര്‍ ചിത്രവുമായാണ് ഇരുവരും എത്തുന്നത്.

പോയ വര്‍ഷത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിമാറിയ സുധി വാല്‍മീകം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ പിടിച്ച പറ്റിയ ചിത്രമാണ്. ജയസൂര്യ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞ പുണ്യാളന്‍ അഗര്‍ബത്തിസ് എന്ന ചിത്രം സംവിധാനം ചെയ്തതും രഞ്ജിത്ത് ശങ്കറായിരുന്നു. ഇരുവരും ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല .

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ഹൊറര്‍ ചിത്രമായിരിക്കും പ്രേതം എന്നു നായകന്‍ ജയസൂര്യ വ്യക്തമാക്കുന്നു. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് ഡ്രീംസ്‌ ആന്‍ഡ്‌ ബിയോനടിന്റെ ലേബലിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ ഇതു വരെ നിശ്ചയിച്ചിട്ടില്ല.