കതിരൂര്‍ മനോജ്‌ വധക്കേസ്; ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൊച്ചി: കതിരൂർ മനോജ്​ വധക്കേസിൽ പി ജയരാജൻ ഹൈ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ കോടതി ബുധനാഴ്​ചത്തേക്ക്​ മാറ്റി. ഇതേ കേസില്‍  ...

കതിരൂര്‍ മനോജ്‌ വധക്കേസ്; ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

p-jayarajan

കൊച്ചി: കതിരൂർ മനോജ്​ വധക്കേസിൽ പി ജയരാജൻ ഹൈ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ കോടതി ബുധനാഴ്​ചത്തേക്ക്​ മാറ്റി. ഇതേ കേസില്‍  ജയരാജ​െൻറ മുൻകൂർ ജാമ്യാപേക്ഷ മൂന്ന്​ തവണ തലശ്ശേരി ജില്ലാ സെഷൻസ്​ കോടതി തള്ളിക്കളഞ്ഞിരുന്നു.

മനോജ് വധക്കേസിൽ രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പ്രതി ചേർത്തതെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ജയരാജൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തനിക്കെതിരെ യു.എ.പി.എ ചുമത്തിയത് നിയമവിരുദ്ധമാണെന്നും തെളിവുകളുടെ അഭാവത്തിൽ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു

അതിനിടെ ജയരാജന്​ ജാമ്യം അനുവദിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ മനോജി​െൻറ സഹോദരൻ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.ജാമ്യം നൽകിയാൽ ജയരാജൻ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ മനോജി​െൻറ സഹോദരൻ ഹൈകോടതിയിൽ ഹരജി നൽകിയത്

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ ഉടന്‍ തന്നെ  ജയരാജനെ അറസ്റ്റു ചെയ്യനാണ് സിബിഐ നീക്കം.

Read More >>