ജയപ്രകാശ് സിമന്റ് അൾട്രാടെക്ക് സ്വന്തമാക്കുന്നു

ജയപ്രകാശ് സിമന്റ് 24 ബില്യൺ ഡോളറിന് അൾട്രാടെക്ക് സ്വന്തമാക്കുന്നു.ജയപ്രകാശ് അസോസ്സിയേറ്റിന്റെ സിമന്റ് പ്ലാൻറ്റുകൾ ആദിത്യ ബിർള ഗ്രൂപ്പിന്റെ...

ജയപ്രകാശ് സിമന്റ് അൾട്രാടെക്ക് സ്വന്തമാക്കുന്നു

ultratech_625x300_61398260524

ജയപ്രകാശ് സിമന്റ് 24 ബില്യൺ ഡോളറിന് അൾട്രാടെക്ക് സ്വന്തമാക്കുന്നു.

ജയപ്രകാശ് അസോസ്സിയേറ്റിന്റെ സിമന്റ് പ്ലാൻറ്റുകൾ ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക്ക് സിമന്റ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങുന്നത്.

165 ബില്യൺ രൂപയ്ക്കാണ് (2.4 ബില്യൺ ഡോളർ) വ്യവഹാരം ഉറപ്പിച്ചിരിക്കുന്നത്.

ജയപ്രകാശ് ഗ്രൂപ്പിന്റെ 22.4 മില്യൺ ടൺ വാർഷിക ഉൽപാദനമുള്ള 12 പ്ലാൻറ്റുകളാണ് അൾട്രാടെക്ക് കടുത്ത മൽസരത്തിനൊടുവിൽ നേടിയത്. ഇത് സംബന്ധിച്ച ധാരണയിൽ ഇരു കമ്പനികളുമെത്തിയെന്ന് ജയപ്രകാശ് ഗ്രൂപ്പ് അറിയിച്ചു.


ultra cement

ഇതോടെ, ഇന്ത്യയുടെ ഏറ്റവും വലിയ സിമന്റ് നിർമ്മാതക്കളായ അൾട്രാടെക്കിന്റെ ഉൽപാദനം 90.7 മില്യൺ ടണ്ണായി വർദ്ധിക്കും, ജയപ്രകാശ് ഗ്രൂപ്പിന് അവരുടെ കടങ്ങൾക്ക് ആശ്വാസവും പ്രതീക്ഷിക്കപ്പെടുന്നു.

സി.ആർ.എച്ച്, ഡാൽമിയ എന്നീ കമ്പനികളും, ജയപ്രകാശിന്റെ സിമന്റ് പ്ലാന്റുകൾക്കായി ശ്രമിച്ചിരുന്നു.

ഇന്ത്യയുടെ ഫോർമുല വൺ റേസിംഗ് ട്രാക്ക് നിർമ്മാതാക്കളായ ജയപ്രകാശ് അസ്സോസിയേറ്റ്സ് റോഡ് നിർമ്മാണത്തിലാണ് മുഖ്യമായും പ്രവർത്തിക്കുന്നത്. ബാങ്ക് കടങ്ങളുടെ ആശ്വാസത്തിനാണ് തങ്ങളുടെ സിമന്റ് നിർമ്മാണ യൂണിറ്റുകൾ ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചത് എന്ന് ജയപ്രകാശ് അസോസിയറ്റ്സ് അറിയിച്ചു. 2015 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം,753 ബില്യൺ രൂപയുടെ ബാധ്യതയാണ് ജയപ്രകാശിനുണ്ടായിരുന്നത്. ബാങ്കിൽ 11 തവണകളുടെ അടവുകളും മുടങ്ങിയിരുന്നു.

പുതിയ കരാർ പ്രകാരം ജയപ്രകാശ് സിമന്റ് നിർമ്മാണ പ്ലാന്റുകളും അനുബന്ധ നിർമ്മാണ സാമഗ്രികളും അൾട്രാടെക്കിന് ലഭിക്കും.

Read More >>