ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു

തിരുവനന്തപുരം: എല്ലാ റവന്യൂ ജില്ലകളിലും ഈ മാസം നടത്താന്‍ ഉദ്ദേശിച്ചിരുന്ന  ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു.  ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു

janasamabrkkam

തിരുവനന്തപുരം: എല്ലാ റവന്യൂ ജില്ലകളിലും ഈ മാസം നടത്താന്‍ ഉദ്ദേശിച്ചിരുന്ന  ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിച്ചു.  ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയാണ്  ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.

നിയമസഭാ നടപടികള്‍ നടക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാട്ടിയാണ് പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത് എങ്കിലും സര്‍ക്കാരിന്റെ അവസാന സമയത്ത് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി പ്രതീക്ഷിച്ച രീതിയില്‍ വിജയിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുഡി.എഫിന് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് ഈ ഉപേക്ഷിക്കലിന് കാരണം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പരിപാടി ഉപേക്ഷിച്ചതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പ്  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്തി.

Read More >>