പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

റോം: പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു, 84 വയസ്സായിരുന്നു. ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം.  ആധുനികനോവല്‍...

പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

umberto-eco copyറോം: പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു, 84 വയസ്സായിരുന്നു. ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം.  ആധുനികനോവല്‍ സാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഉമ്പര്‍ട്ടോ.

‘ദ നെയിം ഓഫ് ദ റോസ്’ ആണ് ഉമ്പര്‍ട്ടോയുടെ പ്രധാന കൃതി. ‘ന്യൂമറോ സീറോ’,  ‘ദ ഐലന്‍ഡ് ഓഫ് ദ ഡൈ ബിഫോര്‍’ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വായനക്കാരെ ചാഞ്ചല്യമന്യേ കഥയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതായിരുന്നു ഉമ്പര്‍ട്ടോയുടെ ശൈലി.


നോവലിനു പുറമെ, വൈജ്ഞാനികസാഹിത്യത്തിനും വലിയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനായിരുന്നു ഉമ്പര്‍ട്ടോ. സാഹിത്യവിര്‍ശനവും സാമൂഹികശാസ്ത്രവും ചിഹ്നശാസ്ത്രവും സംസ്‌കാരവും എല്ലാം അദ്ധേഹത്തിന്‍റെ പഠനവിഷയങ്ങളായിരുന്നു.

യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലകളില്‍ ഒന്നായ ബൊളോന യൂണിവേഴ്‌സിറ്റിയില്‍ ഉമ്പര്‍ട്ടോ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വെല്ലുവിളിയില്‍നിന്നാണ് 1983-ല്‍ ആദ്യ നോവലായ ‘ദി നെയിം ഓഫ് ദി റോസ്’ രചിക്കുന്നത്. 1986-ല്‍ ഈ നോവല്‍ സിനിമയായതോടെ ഉമ്പര്‍ട്ടോയുടെ പ്രശസ്തി ലോകമെങ്ങും പരന്നു.

ചിഹ്നശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ എക്കോ രചിച്ച ഫുക്കോസ് പെന്‍ഡുലം യൂറോപ്പിന്റെ ഇരുണ്ട ചരിത്രവും ആധുനികതയുടെ വിഭ്രമങ്ങളും അവതരിപ്പിച്ചു. തന്‍റെ പിന്മുറക്കാരായി വന്ന ഡാന്‍ ബ്രൗണ്‍ അടക്കമുള്ള ഒരു പിടി എഴുത്തുകാരെ സ്വാധീനിക്കാന്‍ ഉമ്പര്‍ട്ടോയ്ക്കു കഴിഞ്ഞു.

Read More >>