ഐലൻഡ് എക്‌സ്‌പ്രസ്സ് പാളംതെറ്റി

ബംഗളൂരു: കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ഐലൻഡ് എക്‌സ്‌പ്രസ്സ് പാളംതെറ്റി.ഇന്ന് രാവിലെ 4.15ന് സോമനായകന്‍ പെട്ടിക്കും പച്ചൂരിനും ഇടിയില്‍...

ഐലൻഡ് എക്‌സ്‌പ്രസ്സ് പാളംതെറ്റി

train2

ബംഗളൂരു: കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ഐലൻഡ് എക്‌സ്‌പ്രസ്സ് പാളംതെറ്റി.ഇന്ന് രാവിലെ 4.15ന് സോമനായകന്‍ പെട്ടിക്കും പച്ചൂരിനും ഇടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കർണാടകയിലെ സോമനായകംപെട്ടിക്കും തച്ചൂരിനും ഇടയിൽ പുലർച്ചെയാണ് അപകടം നടന്നത്. ട്രെയിനിന്റെ നാലു ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തകരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാല് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.