ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് റാലികളാണ് പ്രഥമലക്ഷ്യമെന്നു ഇസ്ലാമിക് സ്റ്റേറ്റ്

ഫ്രാന്‍സ്‌: ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് നടത്തുന്ന റാലികളാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്നു ഇസ്ലാമിക് സ്റ്റേറ്റ്. ജിഹാദികളുടെ ‘ദര്‍ ഇസ്ലാം’ എന്ന...

ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് റാലികളാണ് പ്രഥമലക്ഷ്യമെന്നു ഇസ്ലാമിക് സ്റ്റേറ്റ്

FN Rally copyഫ്രാന്‍സ്‌: ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് നടത്തുന്ന റാലികളാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്നു ഇസ്ലാമിക് സ്റ്റേറ്റ്. ജിഹാദികളുടെ ‘ദര്‍ ഇസ്ലാം’ എന്ന പ്രസിദ്ധീകരണത്തിലാണ് പ്രഥമ ലക്ഷ്യം എന്നാ തലക്കെട്ടോടെ നാഷണല്‍ ഫ്രണ്ട് നടത്തുന്ന റാലിയുടെ ഫോട്ടോ വന്നത്.

ജിഹാദികളുടെ ആഗോളവ്യവഹാര ചരിത്ര നിരീക്ഷകനും ഇസ്ലാമിക്‌ വിദഗ്ധനുമായ റോമന്‍ കായ്ലെറ്റ്‌ ആണ് ഈ ചിത്രവും തലക്കെട്ടും ട്വിറ്റെറില്‍ ഇട്ടതു. നാഷണല്‍ ഫ്രണ്ടിനു വോട്ട് നല്‍കുന്നത് ഐഎസിന് വോട്ട് നല്‍കുന്നതിനു തുല്യമാണെന്ന ബര്‍ഗുണ്ടി റിജിയണല്‍ കൌണ്‍സില്‍ പ്രസിഡനടിന്റെ അഭിപ്രയമായിരിക്കാം തീവ്രവാദികളെ ചൊടിപ്പിച്ചതെന്നും അദ്ധേഹം പറയുന്നു.


ഐഎസിനെ പോലെ തന്നെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി ഫ്രാന്‍സിനെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് അദ്ധേഹം പറഞ്ഞത്.

ഇതേസമയം, നാഷണല്‍ ഫ്രണ്ടിനെ ആക്രമിക്കുന്നതിലൂടെ പാര്‍ട്ടിയെ മത്രമല്ല ഫ്രാന്‍സിനെ മുഴുവനാണ്‌ ഐഎസ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്‌ ഫ്ലോരിയന്‍ ഫിലിപ്പോട്ട് പറഞ്ഞു. അത്യാഹിതത്തെ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടിയുടെ മറ്റൊരു വൈസ് പ്രസിഡന്റ്‌ ലുയിസ് അല്യറ്റ് ആര്‍എഫ്ഐക്ക് നല്‍കിയ തിങ്കളാഴ്ച നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇന്ടിരിയര്‍ മിനിസ്ടരിയോട് ആവശ്യപ്പെട്ടു.