ഐപിഎല്‍ താര ലേലം ആരംഭിച്ചു

ബെംഗളൂരു: കുട്ടിക്രിക്കറ്റിന്റെ സകല ആവേശവും ഒരുമിക്കുന്ന ഐ പി എല്ലിന്റെ ഒമ്പതാം സീസണ് വേണ്ടിയുള്ള താരലേലം ആരംഭിച്ചു. പുതിയ ടീമുകളായ റൈസിങ് പുനെ...

ഐപിഎല്‍ താര ലേലം ആരംഭിച്ചു

ipl-auction-2016

ബെംഗളൂരു: കുട്ടിക്രിക്കറ്റിന്റെ സകല ആവേശവും ഒരുമിക്കുന്ന ഐ പി എല്ലിന്റെ ഒമ്പതാം സീസണ് വേണ്ടിയുള്ള താരലേലം ആരംഭിച്ചു. പുതിയ ടീമുകളായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും രാജ്‌കോട്ടും അടക്കം എട്ട് ടീമുകളും വിവിധ താരങ്ങള്‍ക്ക് വേണ്ടി ലേലം വിളിക്കും.

ഇന്ത്യന്‍ താരങ്ങളും വിദേശികളും അടക്കം 351 കളിക്കാര്‍ ലേലത്തിലുണ്ട്.

യുവരാജ് സിംഗ്, സഞ്ജു സാംസന്‍, ദിനേശ് കാര്‍ത്തിക്, സ്റ്റുവര്‍ട്ട് ബിന്നി, ഷെയ്ന്‍ വാട്‌സന്‍, കെവിന്‍ പീറ്റേഴ്‌സന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.


ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനാണ് ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 36.85 കോടി രൂപ. മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ 14.4 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. ബാംഗ്ലൂര്‍ 21 കോടി, കൊല്‍ക്കത്ത 17 കോടി, പഞ്ചാബ് 23 കോടി, ഹൈദരാബാദ് 30 കോടി, പുനെ 27 കോടി, രാജ്‌കോട്ട് 27 കോടി എന്നിങ്ങനെ പോകുന്നു മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ള തുക.

കെവിന്‍ പീറ്റേഴ്സനെ 3.5 കോടി രൂപ മുടക്കി പുണെ ടീം സ്വന്തമാക്കി. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മയേയും പുണെ ടീം 3.8 കോടി രൂപ മുടക്കി പുണെ ടീം സ്വന്തമാക്കി. കരിബീയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഡ്വയിന്‍ സ്മിത്തിനെ 2.3 കോടി രൂപയ്ക്ക് ഗുജറാത്ത്‌ ടീം സ്വന്തമാക്കി. ഷെയിന്‍ വാട്സനെ 9.5 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്ടിലിന് വേണ്ടി ആരും ലേലം വിളിച്ചില്ല.

ആശിഷ് നെഹ്റയെ 5.5  കോടി രൂപയ്ക്ക് ഹൈദ്രാബാദ്ടീമില്‍ എത്തി.

Story by
Read More >>