ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ട്വന്റി - 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയില്‍ പരമ്പര തൂത്തുവാരിയ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്താതെയാണ്...

ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

yuvi

മുംബൈ: ട്വന്റി - 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയില്‍ പരമ്പര തൂത്തുവാരിയ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാപ്റ്റനായി എം എസ് ധോണി തുടരുമ്പോള്‍ റിസര്‍വ് കീപ്പറായി  ആരും ടീമില്‍ ഇല്ല. യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.

ആശിശ് നെഹ്‌റ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുമ്ര എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായി ടീമില്‍ തുടരും. ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം  പവന്‍ നേഗിയും സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ ഇടം കണ്ടെത്തി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരും ബാറ്റ്‌സ്മാന്‍മാരായി ടീമിലുണ്ട്.

മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും.

Read More >>