രാഷ്ട്രപതി ഇന്ന് കേരളത്തില്‍

കോട്ടയം: കോട്ടയത്ത് സി എം എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി പ്രണബ്  മുഖര്‍ജി ഇന്ന് കേരളത്തിലെത്തും.ഉച്ചക്ക...

രാഷ്ട്രപതി ഇന്ന് കേരളത്തില്‍


president-pranab-mukherjee_650x400_51453730771


കോട്ടയം: കോട്ടയത്ത് സി എം എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി പ്രണബ്  മുഖര്‍ജി ഇന്ന് കേരളത്തിലെത്തും.


ഉച്ചക്ക് രണ്ടരക്കാണ് പരിപാടി. രാഷ്ട്രപതിയുടെ വരവിവോടനുബന്ധിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് കോട്ടയം നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കോട്ടയത്തെ പരിപാടിക്ക് ശേഷം പ്രണബ് മുഖര്‍ജി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയത്ത് മറ്റ് ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. രാത്രി 7.30ക്ക് കൊച്ചി ബോള്‍ഗാട്ടി പാലസിലെ ശില്‍പ്പശാലയിലും രാഷ്‌ട്രപതി പങ്കെടുക്കും.

Read More >>