ഏഷ്യ കപ്പ്‌; ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

മിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക്തുടര്‍ച്ചയായ രണ്ടാം വിജയം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 45 റണ്‍സിന്...

ഏഷ്യ കപ്പ്‌; ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

kohli

മിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക്തുടര്‍ച്ചയായ രണ്ടാം വിജയം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. സ്‌കോര്‍: പാക്കിസ്ഥാന്‍ – 83 (17.3/20), ഇന്ത്യ – 85/5 (15.3/20).

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാക്കിസ്ഥാന്‍ 17.3 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിനും (25), അരങ്ങേറ്റക്കാരന്‍ ഖുറാം മന്‍സൂറിനും (10) മാത്രമേ പാക് ബാറ്റ്‌സ്മാന്മാരില്‍ രണ്ടക്കം തികയ്ക്കാനായുള്ളു. ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ 15 എക്‌സ്ട്രാ റണ്‍സ് പാക് ഇന്നിങ്‌സിലെ രണ്ടാമത്തെ വലിയ സ്‌കോര്‍. 3.3 ഓവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മികച്ചു നിന്നത്. രവീന്ദ്ര ജഡേജ രണ്ടും, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, യുവരാഡ് സിങ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ വിലക്കിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ മുഹമ്മദ് അമീര്‍ നല്ലവണ്ണം വിറപ്പിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മയെയും പരിക്കേറ്റ ശിഖര്‍ ധവാനു പകരം ഇന്നിങ്‌സ് തുറക്കാനെത്തിയ അജിങ്ക്യ രഹാനെയെയും അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മടക്കിയ അമീര്‍, അപകടകാരിയായ സുരേഷ് റെയ്‌നയെയും (ഒന്ന്) തിരിച്ചയച്ച് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. പിന്നീടാണ് വിരാടും യുവരാജും ഒത്തുചേര്‍ന്നത് ഇന്ത്യയുടെ കപ്പല്‍ കരയ്ക്ക് അടുപ്പിച്ചത്. 49 റണ്‍സ് നേടി കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തില്‍ നിന്നും 8 റണ്‍സ് മാത്രം അകലെയായിരുന്നു.യുവരാജ് പുറത്താകാതെ 14 റണ്‍സ് നേടി..

Read More >>