വൈരുദ്ധ്യാത്മക ഭൗതികവാദവും ഡല്‍ഹി പോലീസും

പോ : നിങ്ങളെന്തിനു ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചു?ബാന്‍ : രാജ്യം എന്നത് സാങ്കല്‍പികമായ ഒരു കൂട്ടം മാത്രമാണ്. ഈ വലിയ കൂട്ടത്തിന്‍റെ ഭാഗം ആണെന്ന്...

വൈരുദ്ധ്യാത്മക ഭൗതികവാദവും ഡല്‍ഹി പോലീസുംwar-is-peace

പോ : നിങ്ങളെന്തിനു ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചു?

ബാന്‍ : രാജ്യം എന്നത് സാങ്കല്‍പികമായ ഒരു കൂട്ടം മാത്രമാണ്. ഈ വലിയ കൂട്ടത്തിന്‍റെ ഭാഗം ആണെന്ന് കരുതി  സാമൂഹികമായി കുറെ ആളുകള്‍ ചേര്‍ന്ന് കേട്ടിപെടുത്തിയ ഒരു സംഭവം. അത്രേ ഉള്ളു എന്നോക്കാണ് ആന്‍റെഴ്സന്‍ പറഞ്ഞത്.
പോ: എന്തോന്ന്? ഇതല്ല എന്‍റെ ചോദ്യത്തിന്‍റെ ഉത്തരം. എന്നാ പറയു, ആരാണ് ഈ പരിപാടി നടത്താന്‍ നിങ്ങള്‍ക്ക് പണം നല്‍കിയത്?
ബാന്‍: ഞങ്ങള്‍ കുറച്ചു പേര്‍ ആയിരം രൂപ വീതം ഇട്ടു, പിന്നെ കുറച്ച അല്ലറ ചില്ലറ സംഭാവനകള്‍

പോ: അതായത് നീ പറയുന്നത്, യു.ജി.സി നിനക്കൊക്കെ പഠിക്കാന്‍ തരുന്ന പണം, നാട്ടിലെ നികുതി ദാതാക്കളുടെ പണം, ഇതൊക്കെ കൊണ്ട് നിങ്ങള്‍ ഒരു ദേശവിരുദ്ധ പരിപാടി നടത്തിയെന്നല്ലേ?
ഉമര്‍: നികുതിപണം എന്നൊക്കെ ഉള്ളത് ശെരിയായ പ്രയോഗം അല്ല. എല്ലാ വിഭവങ്ങളും സമൂഹത്തിന്‍റെയാണ്, അപ്പൊള്‍ അത് എല്ലാവര്‍ക്കും ഉപയോഗപെടാനും ഉള്ളതാണ്. പണി ചെയ്യാന്‍ പറ്റുന്ന എല്ലാവരും ആവുന്നത്ര സമൂഹത്തിനു വേണ്ടി തൊഴില്‍ ചെയ്യുകയും സമൂഹത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് ഉത്പ്രേരകം ആവേണ്ടതും ആണ് എന്നോക്കാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്.
പോ : ഫണ്ട് ദുരുപയോഗം ചെയ്തല്ലേ?
ബാന്‍: ഒരു പീറ മുതലാളിത്ത താല്‍പര്യത്തിനും വേണ്ടിയല്ല പണം ഉപയോഗിച്ചത്. ഉപയോഗിച്ചതാകട്ടെ  വിദ്യാഭ്യാസത്തിന്‍റെ നവീകരണത്തിന് വേണ്ടിയും, വിവരങ്ങള്‍ പ്രചരിപ്പിക്കാനും വേണ്ടിയുമാണ്‌. ഇതൊക്കെ തന്നാണ് അല്‍ത്തുസറും പറഞ്ഞത്
പോ: (എവന്‍ എന്തോന്നൊക്കെ ആണ് പറയുന്നത്) അപ്പൊ കാര്യത്തിലേക്ക് കടക്കാം. അഫ്സല്‍ ഗുരു നിനക്കൊരു രക്തസാക്ഷി ആണോ?


ബാന്‍ : ഞാന്‍ ഉത്തരം പറയാം, അല്ലെ ഒരു പുരോഗമനവാദി ആയത് കൊണ്ട് നിങ്ങള്‍ ഉമറിനെ കുറ്റപെടുത്തി കളയും. ഈ രകതസാക്ഷി എന്നുള്ളതിനു സാഹചര്യം അനുസരിച്ച് വകഭേദങ്ങള്‍ ഉണ്ട്. സ്വയരക്ഷക്ക് അല്ലാതുള്ള സാഹചര്യത്തില്‍ ഒരാള്‍ കൊല്ലപെടുമ്പോള്‍, അതില്‍ അയാള്‍ കൊല്ലപെട്ടത്‌ അയാള്‍ക്ക് കുലീനമായ ഒരു ജീവിതവും, അല്ലേല്‍ അഗംബന്‍ പറഞ്ഞത് പോലുള്ള ഒരു കൊല്ലപെട്ടെക്കാവുന്ന ജീവിതവും ആണ് നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് എങ്കില്‍ മരണം സ്വീകരിക്കുക എന്നതാണ് യുക്തിപൂര്‍വമായ തീരുമാനം. അത്തരം ആളുകള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട ശരിയായ നീതിയുടെ പ്രതീകങ്ങള്‍ ആണ്. ഭഗത് സിംഗ് ഒരു രക്തസാക്ഷി ആവുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

പോ : ഇതെന്ത് വര്‍ത്താനം ആണ്? ആരാണ് ഇന്ത്യയെ നശിപ്പിക്കും എന്നൊക്കെ മുദ്രാവാക്യം വിളിച്ചത്?

ഉമര്‍ : അത് ജാമിയ മില്ല്യയില്‍ നിന്നുള്ള ആരേലും ആവും. നജീബ് ജന്ഗ് ആയിരുന്നലോ അവരുടെ വിസി.. അങ്ങനെ അല്ലെ?

പോ : ജനങ്ങള്‍ ആകെ ഇളകി ഇരിക്കുവാന്, നീയൊക്കെ കൂടി അവരുടെ വികാരം വല്ലാണ്ട് വ്രണപെടുത്തിയിട്ടുണ്ട്.

ഉമര്‍ : ഞങ്ങള്‍ മീഡിയുടെ വികാരം അത്യാവശ്യം വ്രണപെടുത്തിയിട്ടുണ്ട്.. പക്ഷെ അവര്‍ക്ക് വ്രണപെടുക എന്നാല്‍ അവുടെ TRP കൂടുക എന്നാണല്ലോ.. ഇത് ചോംസ്കി പറഞ്ഞത് പോലെ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒരു കുലീന വര്‍ഗം എന്ന് സ്വയം കരുതുന്നവര്‍ നടത്തുന്ന പരിപാടിയാണ് ഈ മീഡിയകള്‍ ചെയ്തത്.

പോ : എന്നാ പറ, പോസ്റ്റ്‌ ഓഫീസ് ഇല്ലാത്ത രാജ്യം എന്നൊക്കെ എന്തിനാണ് നിങ്ങള്‍ പേരിട്ടത്. കാശ്മീരില്‍ കുറെ പോസ്റ്റ്‌ ഓഫീസ് ഉണ്ടെന്നൊക്കെ ഞങ്ങള്‍ക്ക്  RTI വഴി വിവരം കിട്ടിയിട്ടുണ്ട്.. ചുമ്മാ നിങ്ങള്‍ ഇല്ലാ വചനം പറഞ്ഞുണ്ടാക്കരുത്.

( എന്‍റെ പോന്നു മച്ചാനെ എന്ന മൂഡില്‍ ഉമര്‍ അനിര്‍ബാനെ തട്ടുന്നു)

പോ : എന്താടേ , ഇത് പിക്നിക് ഒന്നും അല്ല. പെരുമാറാന്‍ പഠിക്ക്. നിങ്ങള്‍ കശീമിരിന്‍റെ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുണ്ടോ?


ഉമര്‍ : സ്വാതന്ത്ര്യത്തെ അതിന്‍റെ എല്ലാ രീതിയിലും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. നമ്മള്‍ മറ്റുള്ളവരെ കൈവശപെടുതിയതാണ് എന്ന് അവര്‍ക്ക് തോന്നുന്ന കാലത്തോളം ഇന്ത്യ സ്വതന്ത്രം അല്ല എന്നാണു അംബേദക്കര്‍ പറഞ്ഞിടുള്ളത്.

പോ : ഇതെന്ത് ഇരട്ടതാപ്പ് വര്‍ത്താനം ആണ്?
ബാന്‍ : ഭാഗ്യം, നിങ്ങള്‍ ഓര്‍വെലിനെ എങ്കിലും വായിച്ചിട്ടുണ്ട് അല്ലോ

പോ : അങ്ങനെ എങ്കി അങ്ങനെ.. നന്ദി മോനെ


ഉമര്‍ : വിവരമില്ലായ്മ ആണ് ശക്തി
ബാന്‍ : സ്വാതന്ത്ര്യം തന്നെ അടിമത്തം

രണ്ടു പേരും ചേര്‍ന്ന് കൊണ്ട് : യുദ്ധമാണ് സാമാധാനം

ഇന്ത്യയെ ഇല്ലാതാക്കാന്‍ ഉള്ള ഒരു അന്താരഷ്ടാ ഗൂഡാലോചനയുടെ ഭാഗമായവര്‍ ആണ് ഈ പിള്ളാര്‍. ഇവരല്ലാതെ വേറെ ടീമുകളും ഈ സംഘത്തില്‍ ഉണ്ട്. ഒരു ഭഗത് സിംഗ് ഉള്ളതായി ഇവരുടെ സംസാരത്തില്‍ നിന്നും മനസിലായിട്ടുണ്ട്, പഞ്ചാബ് പോലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പിന്നെ ബാബാ സാഹെബ് എന്നൊരാളും ഉണ്ട്, ഉടനെ പൊക്കുന്നതായിരിക്കും. പിന്നെ ഒരു മാര്കസ് ഉണ്ട്, ആഗെ ബാന്‍ ഉണ്ട്, ചൂംസ് കായ എന്നൊരാളും ഉണ്ട്. അല്‍ തുഷാരിനേം ഞങ്ങള് പോക്കും. ഡല്‍ഹി ഗവര്ണന്‍ നജീബ് ജന്ഗ് ഇവര്‍ക്കിടയിലെ മുഖ്യ കണ്ണിയാണ്. കളി ഞങ്ങളോട് വേണ്ടാ.. ഇതാണ്ടാ പോലീസ്


credit : www.indiaresists.com


Read More >>