കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്‍റായോ മടങ്ങിയെത്തില്ല:  എകെ ആന്റണി

ഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്‍റായോ മടങ്ങിയെതില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി വ്യക്തമാക്കി. അത് പമ്പര വ...

കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്‍റായോ മടങ്ങിയെത്തില്ല:  എകെ ആന്റണി

ak antony

ഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്‍റായോ മടങ്ങിയെതില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി വ്യക്തമാക്കി. അത് പമ്പര വിഡ്ഢിത്തമാണെന്നും താന്‍ ഒരിക്കലും അതിനു തയ്യാറാകില്ല എന്നും ഡല്‍ഹിയില്‍ ഒരു മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍  എകെ ആന്റണി മുന്‍നിര്‍ത്തിയ   തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായ് നേരത്തെ  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇനി സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്ന് ആന്റണി നിലപാട്  വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് ദേശീയ  നേതൃത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ എകെ ആന്‍റണി തന്നെയാകും കേരളത്തിലെ പ്രചരണത്തിലെ പ്രധാന സാന്നിധ്യം.  രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന എകെ ആന്റണി വീണ്ടും മത്സരിക്കണമെന്ന് സോണിയാഗാന്ധി നിര്‍ദ്ദേശിക്കും.

Read More >>