ഓം ശാന്തി... അക്ബര്‍ കക്കട്ടിലിന് ആദരാഞ്ജലികള്‍

'ഓം ശാന്തി’ എന്ന കഥയില്‍ കൃഷ്ണകുമാര്‍ എന്ന കഥാപാത്രം ജീവിതത്തിലെ തന്‍റെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു എന്ന ചിന്തയിലാണ്  ആത്മഹത്യ ചെയ്യാന്‍...

ഓം ശാന്തി... അക്ബര്‍ കക്കട്ടിലിന്  ആദരാഞ്ജലികള്‍

17-1455678835-akbar-kakkattil-01

'ഓം ശാന്തി’ എന്ന കഥയില്‍ കൃഷ്ണകുമാര്‍ എന്ന കഥാപാത്രം ജീവിതത്തിലെ തന്‍റെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു എന്ന ചിന്തയിലാണ്  ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്.ഇനി ഒന്നും ചെയ്യുവാന്‍ അവശേഷിക്കുന്നില്ല എന്ന് അയാള്‍ സ്വയം വിശ്വസിച്ചു.

അങ്ങനെ സുഹൃത്തുക്കളുമായി  സംസാരിച്ചിരിക്കുമ്പോഴാണ് നാട്ടില്‍ എന്തൊക്കെയോ  പ്രശ്നങ്ങള്‍ തുടങ്ങിയെന്നറിയുന്നത്. കലാപകാരികളെ നമുക്ക് പിന്തിരിപ്പിക്കാന്‍ ശ്രമിക്കാമെന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ കൃഷ്ണകുമാര്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. “നിങ്ങള്‍ക്കെന്തിന്‍റെ അസുഖാ.. നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരൊന്നുമായിരിക്കില്ല വരുന്നത്..വെറുതെ ആ നായിന്‍റെ മക്കള കൈകൊണ്ടു ചാകണോ?” ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെങ്കിലും കലാപകാരികളാല്‍ കൊല്ലപ്പെടാന്‍ കൃഷ്ണകുമാര്‍ ഭയപ്പെടുന്നു.അതോടൊപ്പം കാരണമറിയാതെ  കൊല്ലപ്പെടുകയെന്നതിലെ അനൌചിത്യം ചോദ്യം ചെയ്യുവാനും അയാള്‍ മുതിരുന്നു.മരണം അടുത്തെത്തി എന്നറിയുമ്പോള്‍ മരണത്തില്‍ നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന മാനുഷിക വികാരത്തെ നര്‍മ്മത്തില്‍ ചാലിച്ച് നമ്മളെ ഏവരെയും ചിന്തിപ്പിക്കുകയായിരുന്നു കക്കട്ടില്‍ മാഷ്‌.


മനോഹരമായ കഥകളിലൂടെ കക്കട്ടിൽ എന്ന കൊച്ചു ഗ്രാമത്തെ നമ്മുക്ക് പരിചിതമാക്കിയ സാഹിത്യകാരൻ വിടവാങ്ങിയിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ഈ ഗ്രാമത്തിന് കക്കട്ടിൽ എന്ന പേര് ലഭിച്ചതിനെ കുറിച്ച് സുകുമാർ അഴീക്കോട് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് രസകരമായ ഒരു കഥയാണ്.വിക്കനായ ഒരാൾ കട്ടിൽ എന്ന് ഉച്ചരിച്ചത് കക്കട്ടിലായി മാറുകയായിരുന്നത്രേ.

ഈ ഭാഷ്യത്തെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു കക്കട്ടിൽ .തന്റെ സാഹിത്യ അസ്വാദന കഴിവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ,ഈ കൊച്ചുഗ്രാമത്തെ തന്റെ പേരിലൂടെ അറിയപ്പെടുവാൻ ഇടയായതാണെന്ന് അക്ബർ കക്കട്ടിൽ പറഞ്ഞിരുന്നു.

ബാലപംക്തിയിലൂടെയാണ് അക്ബർ എന്ന പ്രതിഭയെ സമൂഹം ശ്രദ്ധിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാവുന്ന ആഖ്യാനമായിരുന്നു അക്ബർ സ്വീകരിച്ചിരുന്നത്.

തനിക്ക് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് കക്കട്ടിൽ പറഞ്ഞിരുന്നത്,ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോൾ തരക്കേടില്ലാത്ത വിധത്തിൽ എഴുതുന്നു എന്ന തിരിച്ചറിവിനുള്ള സമ്മാനങ്ങളാണെന്നാണ്.

സമൂഹത്തില്‍ എന്ത് തന്നെ നടന്നാലും, താന്‍ സുരക്ഷിതനാണെന്ന ചിലരുടെ മനോഭാവത്തെ പരിഹസിക്കുന്ന 'ചൂത്' എന്ന കഥ, ഓരോരുത്തരുടെയും നേര്‍ക്ക്‌ അക്ബര്‍  നീട്ടുന്ന ഒരു കണ്ണാടിയാണ്.സ്വയം മുഖം നോക്കി ആസ്വദിക്കുവാന്‍ അല്ലാതെ പിന്നില്‍ കൂടി അടുത്തെത്തുന്ന അപകടത്തെ കൂടി കാണുവാന്‍ ഈ കഥ നമ്മെ താകീത് ചെയ്യുന്നു.Story by