കതിരൂര്‍ മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിയമം എല്ലാവര്‍ക്കും...

കതിരൂര്‍ മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ പദവി പ്രശ്‌നമല്ലെന്നും യുഎപിഎ നിലിനില്‍ക്കുമെന്നും വ്യക്തമാക്കി.

ആസൂത്രിത കൊലപാതകമാണ് നടന്നത്. ജയരാജനെതിരെ യുഎപിഎ ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജയരാജന്‍ ഒഴികെ മറ്റാര്‍ക്കും മനോജിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, കെ.പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും കൊലപാതകത്തില്‍ ജയരാജന്റെ പങ്ക് വ്യക്തമായെന്ന് കോടതി അറിയിച്ചു.

തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ഹരജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മൂന്നു തവണ തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ മനോജിന്റെ സഹോദരനും കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ജയരാജന്റെ ജാമ്യാപേക്ഷ എതിര്‍ത്ത സിബിഐ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം പി. ജയരാജനാണെന്ന് എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ മാത്രമല്ല മറ്റു പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ജയരാജനുണ്ട്. കേസിന്റെ തുടരന്വേഷണത്തിന് ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സി.ബി.ഐ ഹൈകോടതിയെ അറിയിച്ചിരുന്നു.

സിബിഐയുടെ വാദങ്ങള്‍ പലതും അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ജയരാജന്‍ വികലാംഗനാണെന്നും ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി തള്ളി.

2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിച്ചിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

Read More >>