ലാവ്‌ലിന്‍: സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹര്‍ജി പരിഗണിക്കുന്നത് കോടതി രണ്ട് മാസത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യമുള്ള കേസല്ലെന്ന്...

ലാവ്‌ലിന്‍: സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

pinarayi-vijayan

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹര്‍ജി പരിഗണിക്കുന്നത് കോടതി രണ്ട് മാസത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യമുള്ള കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവെച്ചത്.

കേസിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അതിന് നിന്നുകൊടുക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. 2000 മുതലുള്ള കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ കേസിനുമാത്രം പ്രത്യേകത കല്‍പ്പിക്കേണ്ടെന്ന് കോടതി പറഞ്ഞു.


ലാവ്‌ലിന്‍ കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് കോടതി മാറ്റിവെച്ചത്. രണ്ട് മാസത്തിന് ശേഷം കേസിന്റെ പ്രാരംഭ വാദം തുടങ്ങും.

കേസിനായി സുപ്രീംകോടതി അഭിഭാഷകര്‍ എത്തേണ്ടതുണ്ടെന്ന സിബിഐയുടെ ആവശ്യവും അംഗീകരിച്ചാണ് കോടതിയുടെ  തീരുമാനം.

സിബിഐയുടെ റിവിഷന്‍ ഹര്‍ജികളില്‍ അടിയന്തിര തീര്‍പ്പുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഹര്‍ജി നല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാര്‍ച്ച് 17ന് ഹാജരാവുമെന്ന് സിബിഐ അറിയിച്ചെങ്കിലും ഇന്ന് തന്നെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, കോടതി വിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.