കോടതിയലക്ഷ്യത്തില്‍ മന്ത്രി മാപ്പ് പറഞ്ഞു; നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി. ജോസഫ് മാര്‍ച്ച് ഒന്നാം തീയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ...

കോടതിയലക്ഷ്യത്തില്‍ മന്ത്രി മാപ്പ് പറഞ്ഞു; നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

kc-joseph

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി. ജോസഫ് മാര്‍ച്ച് ഒന്നാം തീയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ആക്ഷേപകരമായ ഫേസ്ബുക് പരാമര്‍ശത്തില്‍ നിരുപാധിക ഖേദം പ്രകടിപ്പിച്ചു മന്ത്രി സമര്‍പ്പിച്ച  മാപ്പപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും  ഫേസ്ബുക്ക് പോസ്റ്റിട്ടത് മനഃപൂര്‍വമല്ലന്നും അറിയാതെ സംഭവിച്ച പിഴവാണ് എന്നും സംഭവിച്ച തെറ്റ് ബോധ്യമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നും മന്ത്രി കോടതിയെ അറിയിച്ചിരുന്നുവെങ്കിലും നേരിട്ടു ഹാജരാകാതെ സത്യവാങ്മൂലം പരിഗണിക്കില്ലെന്നു കോടതി  വ്യക്തമാക്കുകയായിരുന്നു.

അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വിമര്‍ശിച്ച ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസിനെതിരേ ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്ന പരാമര്‍ശം മന്ത്രി നടത്തിയത്‌ ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ നേരത്തെ കണ്ടെത്തിയിരുന്നു.

Read More >>