തായ്‌വാനില്‍ ഭൂചലനം

തായ്‌വാനില്‍ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. ബഹുനില കെട്ടിടങ്ങള്‍ നാലെണ്ണം തകര്‍ന്നു നിലം പതിച്ചു. തായ്‌വാനില്‍ തായ്പേയ് നഗരത്തിന്റെ 10 കി.മീ...

തായ്‌വാനില്‍ ഭൂചലനം

taiwan-earthquake

തായ്‌വാനില്‍ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. ബഹുനില കെട്ടിടങ്ങള്‍ നാലെണ്ണം തകര്‍ന്നു നിലം പതിച്ചു. തായ്‌വാനില്‍ തായ്പേയ് നഗരത്തിന്റെ 10 കി.മീ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഇനിയും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടാകും എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിട്ടുണ്ട്.

റിക്ടര്‍ സ്കയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 40 സെക്കന്റുകളോളം നീണ്ടുനിന്നു. ഇതുവരെ 3 പേര്‍ മരണമടഞ്ഞതായി ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്. 154 പേര്‍ക്ക് സാരമായ പരിക്കും പറ്റി. ഇത് വരെ 300ഓളം ആളുകളെ സുരക്ഷാസേന രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും  ലഭ്യമാകുന്ന വാര്‍ത്ത. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Story by
Read More >>