യുഎഇയില്‍ ആലിപ്പഴം പൊഴിയുന്നു...

യുഎഇ: ഷാര്‍ജയടക്കമുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയുന്നു. ശക്തമായ ഇടിക്കും മിന്നലിനും ഒപ്പമെത്തിയ മഴയ്ക്ക് ആലിപ്പഴം അകമ്പടി...

യുഎഇയില്‍ ആലിപ്പഴം പൊഴിയുന്നു...

hailstorm-2

യുഎഇ: ഷാര്‍ജയടക്കമുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയുന്നു. ശക്തമായ ഇടിക്കും മിന്നലിനും ഒപ്പമെത്തിയ മഴയ്ക്ക് ആലിപ്പഴം അകമ്പടി സേവിച്ചപ്പോള്‍ യുഎഇ നിവാസികള്‍ക്ക് അത് വ്യത്യസ്തമായ ഒരു അനുഭവമായി മാറി. ഷാര്‍ജ, ദുബായ്, ടെറിയ, മിര്ടിഫ് എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പെയ്തത്.

dubai-hailstorm

ശക്തമായ മഴ കാരണം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പിന്‍ഷിപ്‌ താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയുണ്ടായി. ശക്തമായ ദ്രവവാതക ചലനം ഉണ്ടായ മേഘലകളിലാണ് ആലിപ്പഴം വീണത് എന്ന് എന്‍.സി.എം.എസ് അവരുടെ പത്രകുറിപ്പില്‍ അറിയിച്ചു. "ഉയര്‍ന്നു തടിച്ചു കൂടിയ മേഘങ്ങളിലെ ശക്തമായ ദ്രവവാതക ചലനമാണ് മിര്ടിഫ്-മലിഹാ മേഘലകളില്‍ ആലിപ്പഴം കൊഴിയാന്‍ കാരണം" എന്‍.സി.എം.എസ് വ്യക്താവ് പറയുകയുണ്ടായി.


ഈ പ്രതിഭാസം നാളെ വൈകുനേരം വരെ തുടരുമെന്നും രാത്രി സമയത്ത് അന്തരീക്ഷ ഉഷ്മാവ് ഉയരുമെന്നും കൂട്ടിചേര്‍ത്ത അദ്ദേഹം യുഎഇയില്‍ അടുത്ത രണ്ടു ദിവസത്തേക്ക് ശക്തമായ മഞ്ഞും മഴയും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നും കൂട്ടി ചേര്‍ത്തു.

hailstorm-2

Story by