ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡുകള്‍ ഇന്നലെ പ്രഖ്യാപിച്ചു. ലോസ് എന്ജല്സിലെ സ്റ്റാപ്പിള്‍സ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ്...

ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

grami awards

സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡുകള്‍ ഇന്നലെ പ്രഖ്യാപിച്ചു. ലോസ് എന്ജല്സിലെ സ്റ്റാപ്പിള്‍സ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.  ഏറ്റവും മികച്ച പോപ്‌ ആല്‍ബം എന്ന പുരസ്കാരം സ്വന്തമാക്കി ടെയ്‌ലര്‍ സ്വിഫ്റ്റ് ഈ വര്‍ഷത്തെ ഏറ്റവും വലിയ അവാര്‍ഡ്‌ നേടി. 1989 എന്ന ആല്‍ബത്തിലൂടെയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഈ ബഹുമതി കരസ്ഥമാക്കിയത്. കെന്‍ട്രിക്ക് ലമാര്‍, അലബാമ ഷേക്ക്‌സ്, ക്രിസ് സ്റ്റാപ്പിള്‍സണ്‍ എന്നിവരെ പിന്തള്ളിയാണ് സ്വിഫ്റ്റ് ഈ പുരസ്കാരം സ്വന്തമാക്കിയത്.


ഈ വര്ഷം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ റെക്കോര്ഡ് കെന്‍ട്രിക്ക് ലമാരിനാണ്. അദ്ദേഹത്തിന്റെ 'ടു പിമ്പ് എ ബട്ടര്‍ഫ്ലൈ' എന്ന ആല്‍ബം ഏറ്റവും മികച്ച റാപ്പ് ആല്‍ബം, ഏറ്റവും നല്ല റാപ്പ് പെര്‍ഫോമന്‍സ്, ഏറ്റവും നല്ല റാപ്പ് വീഡിയോ എന്നിവയുള്‍പ്പടെ  5 അവാര്‍ടുകലാണ് നേടിയത്. അലബാമ ഷേക്ക്‌സ് തന്‍റെ 'ഡോണ്ട് വണ ഫയ്റ്റ്' എന്ന ആല്‍ബത്തിന് മികച്ച റോക്ക് ഗായികക്കുള്‍പ്പടെ 3 അവാര്‍ഡുകള്‍  നേടിയപ്പോള്‍ ബ്രൂണോ മാര്‍സ്, മാര്‍ക്ക് റോണ്‍സണ്‍ എന്നിവരുടെ ആല്‍ബം 'അപ്പ്‌ടൌണ്‍ ഫങ്ക്' പോയ വര്‍ഷത്തെ ഏറ്റവും മികച്ച റെക്കോര്ഡ് എന്ന ബഹുമതി സ്വന്തമാക്കി.

ഇത്തവണ ഗ്രാമി അവാര്‍ഡ്‌ ദാന ചടങ്ങിലെ പ്രധാന ആകര്‍ഷണം കെന്‍ട്രിക് ലമാര്‍ നടത്തിയ പെര്‍ഫോമന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കാണികളെ കൈയ്യിലെടുത്തു. ലമാറിനെക്കൂടാതെ ലേഡി ഗാഗ, ജസ്റ്റിന്‍ ബീബെര്‍ എന്നിവരും തങ്ങളുടെ മാസ്മരിക പ്രകടനത്തിലൂടെ പുരസ്കാരവേദിയെ ഇളക്കിമറിച്ചു.