കഴിഞ്ഞ അഞ്ച് വര്ഷം കേരളത്തിന്‍റെ സുവര്‍ണ കാലം; ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്ന് ഗവര്‍ണര്‍ പി.സദാശിവം 13ആം നിയമസഭയുടെ അവസാന സമ്മേളനം തുടങ്ങുന്ന ഇന്ന് നടന്ന...

കഴിഞ്ഞ അഞ്ച് വര്ഷം കേരളത്തിന്‍റെ സുവര്‍ണ കാലം; ഗവര്‍ണറുടെ നയപ്രഖ്യാപനം

JUSTICE_P__SATHASI_1502512f

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്ന് ഗവര്‍ണര്‍ പി.സദാശിവം 13ആം നിയമസഭയുടെ അവസാന സമ്മേളനം തുടങ്ങുന്ന ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍, കണ്ണൂര്‍ വിമാനത്താവളം, കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യനിലവാരത്തെക്കാള്‍ മുന്നില്‍, ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം,  തുടങ്ങിയ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ ആണ് എന്നു പറഞ്ഞ ഗവര്‍ണര്‍ ഐടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയായി വര്‍ധിക്കുമെന്നും കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും എന്നും പറഞ്ഞു.


2016-17ല്‍ എല്‌ളാ പഞ്ചായത്തുകളിലും സപൈ്‌ളക്കോ ഔട്ട്‌ലെറ്റ് തുടങ്ങും, എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അഞ്ച് ലകഷം രൂപ വരെ സഹായം നല്‍കും, കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും, 18 വയസ്‌സുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ഗവര്‍ണര്‍ സഭയ്ക്ക് മുന്നില്‍ നടത്തി.

വിഴിഞ്ഞം പദ്ധതി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന്റെ ആധിപത്യം ഉറപ്പിക്കുംമെന്ന് പറഞ്ഞ ഗവര്‍ണര്‍  ലിംഗസമത്വവും സ്ത്രീശാകതീകരണവും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

Read More >>