പിരിയോഡിക് ടേബിള്‍ നിര്‍മ്മിച്ച ഡിമിട്ട്രി മെന്‍ഡലീവിനെ ആദരിച്ച് ഡൂഡൽ

സ്കൂള്‍ കാലവും ആ പഠനദിനങ്ങളും ഓര്‍മയിലെത്തുമ്പോള്‍, അവിടെ ഒരു പീരിയോഡിക് ടേബിളിന്റെയും (ആവര്‍ത്തന പട്ടിക) ചിത്രമുണ്ട്. എന്നാല്‍ ആ പട്ടിക ഉണ്ടാക്കിയ...

പിരിയോഡിക് ടേബിള്‍ നിര്‍മ്മിച്ച ഡിമിട്ട്രി മെന്‍ഡലീവിനെ ആദരിച്ച് ഡൂഡൽ

dmitri-ivanovich-mendeleev-doodle_650x400_81454893780

സ്കൂള്‍ കാലവും ആ പഠനദിനങ്ങളും ഓര്‍മയിലെത്തുമ്പോള്‍, അവിടെ ഒരു പീരിയോഡിക് ടേബിളിന്റെയും (ആവര്‍ത്തന പട്ടിക) ചിത്രമുണ്ട്. എന്നാല്‍ ആ പട്ടിക ഉണ്ടാക്കിയ വ്യക്തിയെ അറിയുമോ?

റഷ്യന്‍ രസതന്ത്ര ശാസ്‌ത്രജ്ഞന്‍  ഡിമിട്ട്രി ഇവാനോവിച് മെണ്ട്ലീവ് (Dmitri Ivanovich Mendeleev) ന്‍റെ 182 പിറന്നാള്‍ ആഘോഷിക്കുകയാണ് ഗൂഗിള്‍. 63 മൂല ധാതുക്കളുടെ ക്രമീകരണം, ഒരു പട്ടികയായി ചിട്ടപ്പെടുത്തി രസതന്ത്ര പഠനം എളുപ്പമാക്കിയ ഡിമിട്ട്രി മേണ്ട്ലീവിനെ അനുസ്മരിക്കുന്ന ഡൂഡൽ വെബ്സൈറ്റില്‍ നല്‍കിയാണ്‌ ഗൂഗിളിന്റെ ഈ ആദരവ്.


രസതന്ത്ര ശാസ്ത്രത്തിന് ഡിമിട്ട്രി നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിക്കുവാന്‍, ഗൂഗിള്‍ നടത്തിയ ഈ പരിശ്രമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗൂഗിള്‍ വെബ്സൈറ്റ് സന്ദര്‍ശകര്‍ക്ക് കൌതുകരമായി തോന്നിയ ഡൂഡലിന്റെ പിന്നിലെ ചരിത്രമറിയന്‍ ക്ലിക്ക് ചെയ്തവരുടെ എണ്ണം അതിശയിക്കുന്നതാണെന്ന് ഗൂഗിള്‍ അറിയിച്ചു.

വാലെന്‍സിയുടെയും, ആറ്റോമിക് വെയ്റ്റിന്‍റെയും അടിസ്ഥാനത്തില്‍ നിലവിലുള്ള ഘടകങ്ങളെ ചിട്ടപ്പെടുത്തിയ ഡിമിട്ട്രി, ഇനിയും തുടര്‍ന്ന് കണ്ടു പിടിക്കപ്പെടെണ്ട ഘടകങ്ങള്‍ക്കായി പീരിയോഡിക് ടേബിളില്‍  ഇടം ഒഴിച്ചിട്ടിരുന്നു.

'Md' എന്ന സിംബലില്‍ രേഖപ്പെടുത്തിയിരിക്കുന്ന മെന്‍ഡെലീവിയം എന്ന അറ്റോമിക് നമ്പര്‍ 101 ഉള്ള മൂലകത്തിന് നാമകരണം ചെയ്തിരിക്കുന്നത് ഡിമിട്ട്രി മെണ്ട്ലീവിനോടുള്ള ആദരസൂചകമായാണ്.

Read More >>