ഒരേസമയം രണ്ട് വാട്സ് ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജിയോണി എസ്8

ഒരേ സമയം രണ്ടു വാട്സ് ആപ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണുമായി ജിയോണി വരുന്നു. 3000എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 148 ഗ്രാമായിരിക്കും...

ഒരേസമയം രണ്ട് വാട്സ് ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജിയോണി എസ്8

S8

ഒരേ സമയം രണ്ടു വാട്സ് ആപ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണുമായി ജിയോണി വരുന്നു. 3000എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 148 ഗ്രാമായിരിക്കും ഭാരം. 34,000 രൂപയോളം ഇതിന് വിപണിയില്‍ വിലയുണ്ടാകുമെന്നും കരുതുന്നു.

ജിയോണി കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലായ എസ് 8 ഫോണില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും രണ്ടെണ്ണം വീതം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനാവും. മാര്‍ച്ച് അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണില്‍ ആപ്പിള്‍ ഉപയോഗിക്കുന്ന 3ഡി ടച്ച് പ്രഷര്‍ സെന്‍സിറ്റീവ് ഡിസപ്ലേയാണ് ഉള്ളത്.


ആപ്പിക്കേഷന്‍ സെലക്ട് ചെയ്യാന്‍ വെറുതെ ഒന്നു ടച്ച് ചെയ്യണം. ടാപ് ചെയ്താല്‍ ആപിന്റെ ഉള്ളടക്കം എന്തെന്നറിയാം. പിന്നെ ആപ് തുറക്കണമെങ്കില്‍ പ്രസ് ചെയ്താല്‍ മതി.

5.5 ഇഞ്ച് ഡിസ്‌പ്ലേ തന്നെയായിരിക്കും ഇതിനുണ്ടാവുക. ആന്‍ട്രോയ്ഡ് 6.0 അടിസ്ഥാനമാക്കിയുള്ള അമിഗോ 3.2 ഓപറ്റിങ് സിസ്റ്റവും ഒക്ടാ കോര്‍ മീഡിയടെക് ഹിലിയോ പി10 പ്രോസസറുമാണ് ഇതിലുള്ളത്. 4 ജിബി റാമും 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്.

Read More >>