ജിയാനി ഇന്‍ഫന്റിനോ പുതിയ ഫിഫ പ്രസിഡന്റ്‌

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജിയാനി ഇന്‍ഫന്റിനോയെ പുതിയ ഫിഫ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. ഫിഫയുടെ ഒമ്പതാമത്തെ അധ്യക്ഷനാണ് ജിയാനി ഇന്‍ഫന്റിനോ....

ജിയാനി ഇന്‍ഫന്റിനോ പുതിയ ഫിഫ പ്രസിഡന്റ്‌

gianni-infantino


സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജിയാനി ഇന്‍ഫന്റിനോയെ പുതിയ ഫിഫ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. ഫിഫയുടെ ഒമ്പതാമത്തെ അധ്യക്ഷനാണ് ജിയാനി ഇന്‍ഫന്റിനോ. നിലവില്‍ യുഫേവ ജനറല്‍ സെക്രട്ടറിയാണ് ഇന്‍ഫന്റിനോ. അഴിമതിക്കേസില്‍ പെട്ട് സെപ് ബ്ലാറ്റര്‍ക്ക് സ്ഥാനം പോയത് കൊണ്ടാണ് ഫിഫയ്ക്ക് പുതിയ പ്രസിഡണ്ടിനെ തേടേണ്ടി വന്നത്.


ബഹ്‌റൈനില്‍ നിന്നുള്ള ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് ഫിഫ പ്രസിഡണ്ട് പോരാട്ടത്തില്‍ ഇന്‍ഫന്റിനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.


രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു വിജയം ഇന്‍ഫന്റിനോയെ തുണച്ചത്.രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇന്‍ഫന്റിനോയ്ക്ക് 115 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഷെയ്ഖ് സല്‍മാന്റെ വോട്ടുകള്‍ 85 ല്‍ ഒതുങ്ങി.

Read More >>