ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഗൌതം മേനോന്‍ ഇല്ല.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ഗൌതം മേനോന്‍  അഭിനയിക്കുന്നതായി നേരത്തെ ചിത്രത്തിന്‍റെ...

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഗൌതം മേനോന്‍ ഇല്ല.

gvm-2

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ഗൌതം മേനോന്‍  അഭിനയിക്കുന്നതായി നേരത്തെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഗൌതം മേനോന്‍ ഉണ്ടാവില്ല എന്ന് സംവിധായകന്‍ വിനീത് വെളിപ്പെടുത്തി. ഈ വിവരം തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത്  പുറത്തു വിട്ടത്.

ചിത്രത്തില്‍ ഒരു സുപ്രധാന റോള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഗൌതം മേനോന് ചെന്നൈയില്‍ നടന്ന വെള്ളപ്പൊക്കം മൂലം ലോക്കേഷനില്‍ എത്താന്‍ സാധിച്ചില്ല . പിന്നീട് അദ്ദേഹം പുതിയ ചിത്രത്തിന്‍റെ തിരക്കിലും കൂടി  പെട്ടുപോയതിനാല്‍ സ്നേഹപൂര്‍വ്വം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്ന് വിനീത് വിശദമാക്കി. പിന്നീടു ഗൌതം മേനോന്‍ ചെയ്യേണ്ടിയിരുന്ന റോള്‍ ഒരു പുതുമുഖ നടന്‍ അവതരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം മികച്ച രീതിയില്‍ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ച് എന്നും വിനീത് വ്യക്തമാക്കി. ഗൌതം മേനോന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ പറ്റാത്തതില്‍ തനിക്കു നിരാശയുണ്ടെന്നും വിനീത് അഭിപ്രായപ്പെട്ടു.

നിവിന്‍ പോളി ആണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ടി.ജി. രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നായികയില്ല എന്നതാണ് ചിത്രത്തിന്‍റെ  മറ്റൊരു സവിശേഷത .