ഗാലക്സി എ-5, എ-7 സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലേക്ക്

ഗാലക്സി എ-5 ഗാലക്സി എ-7 സ്മാര്‍ട്ട്‌ ഫോണുകള്‍ ഫെബ്രുവരി 15ന് വിപണിയില്‍ എത്തുന്നു. ആദ്യ വില്പനയുടെ ഭാഗമായി 6 മാസം വരെ ഫ്രീ 30ജിബി എയര്‍ടെല്‍ ടാറ്റയും...

ഗാലക്സി എ-5, എ-7 സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലേക്ക്

samsung-galaxy-a5-a7 copyഗാലക്സി എ-5 ഗാലക്സി എ-7 സ്മാര്‍ട്ട്‌ ഫോണുകള്‍ ഫെബ്രുവരി 15ന് വിപണിയില്‍ എത്തുന്നു. ആദ്യ വില്പനയുടെ ഭാഗമായി 6 മാസം വരെ ഫ്രീ 30ജിബി എയര്‍ടെല്‍ ടാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഗാലക്സി എ-5 29,400 രൂപയ്ക്കും ഗാലക്സി എ-7 33,400 രൂപയ്ക്കും ആണ് വിപണിയില്‍ എത്തുന്നത്.

ഗ്ലാസും മെറ്റലും ഉപയോഗിച്ചാണ്‌ പുതിയ ഗാലക്സി എ-5 ഗാലക്സി എ-7 സ്മാര്‍ട്ട്‌ ഫോണുകളുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഗാലക്സി എ-5ല്‍ 2ജിബി റാമും 16 ജിബി സ്റ്റോറെജും ഉണ്ട്. ഗാലക്സി എ-7ല്‍ 3ജിബി റാമും 16 ജിബി സ്റ്റോറെജും ആണുള്ളത്.


ഗാലക്സി എ-5, 5.2 ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോല്‍ഡ് ഡിസ്പ്ലേയുമായി വിപണിയില്‍ എത്തുമ്പോള്‍ ഗാലക്സി എ-7ല് ആകട്ടെ 5.5 ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോല്‍ഡ് ഡിസ്പ്ലേയും ആയാണ് എത്തുന്നത്.

എല്‍ഇഡി ഫ്ലാഷും ഒഐഎസും അടങ്ങിയ 13 മെഗാ പിക്സല്‍ ക്യാമറയും 5 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ്‌ ഗാലക്സി എ-5 ഗാലക്സി എ-7 സ്മാര്‍ട്ട്‌ ഫോണുകളുടെ മറ്റൊരു പ്രത്യേകത. രണ്ട് ക്യാമറകളിലും 1.9 അപ്പെര്‍ച്ചര്‍ ലെന്‍സാണ് ഉപയോഗിച്ചിട്ടുള്ളത്. ഗാലക്സി എ സീരിസിലെ ഏറ്റവും പുതിയ ഈ ഡ്യുവല്‍ സിം ഫോണുകള്‍ 4ജി എല്‍ടിഇയും സപ്പോര്‍ട്ട് ചെയ്യുന്നു.

ഗാലക്സി എ-5ല്‍ 2900 എംഎഎച്ച് ബാറ്ററിയും ഗാലക്സി എ-7ല്‍ 3300എംഎഎച്ച് ബാറ്ററിയും ആണുള്ളത്. ഇത് വേഗത്തിലുള്ള ചാര്‍ജിങ്ങും, ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താനും സഹായിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ഫെബ്രുവരി 15 മുതല്‍ സ്നാപ് ഡീല്‍ വഴി ഓണ്‍ലൈനായും ഈ ഫോണുകള്‍ ലഭ്യമാകും.

Read More >>