തൊഴു കൈകളോടെ...വിട !

യാത്ര മൊഴിയോതിയ മലയാണ്മയുടെ പ്രിയ കവി ഓ.എന്‍.വി.കുറുപ്പിന്‍റെ, സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടുന്നു.യേശുദാസിന്റെ നേതൃത്വത്തിൽ...

തൊഴു കൈകളോടെ...വിട !onv.jpg.image.784.410

യാത്ര മൊഴിയോതിയ മലയാണ്മയുടെ പ്രിയ കവി ഓ.എന്‍.വി.കുറുപ്പിന്‍റെ, സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടുന്നു.

യേശുദാസിന്റെ നേതൃത്വത്തിൽ ഗാനാർച്ചന അർപ്പിച്ച് പ്രിയ കവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 84 ാം വയസ്സിൽ വിട പറഞ്ഞ സംഗീത കുലപതിയുടെ വിയോഗത്തിന് 84 ഗായകർ ചേർന്ന് ആലപിച്ച ഗാനാർച്ച ഏറ്റവും ഹൃദയംഗമായ യാത്രയയപ്പ് തന്നെയായി.

ഒ.എൻ.വിയോടുള്ള ബഹുമാനാർത്ഥം ഇന്ന് നിയമസഭ വൈകിയാണ് ആരംഭിക്കുക. തുടർന്ന് 11.30യോടെ നിയമസഭാ ചേർന്നു ഓ.എൻ.വിയ്ക്ക് അനുശോചനം രേഖപ്പെടുത്തി പിരിയും.


രാവിലെ 8.30 ത് മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി ഇന്ദരീവരത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.സംസ്ഥാനത്തെ പ്രമുഖർ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.


ഒ.എൻ.വി തന്നെ നാമകരണം ചെയ്ത ശാന്തികവാടത്തിൽ ഇനി മലയാളത്തിന് പ്രിയ കവിയ്ക്ക് വിശ്രമം.

അദ്ദേഹത്തിന്റെ സ്വീകാര്യത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ജനപ്രവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മലയാളം ദർശിച്ചത്.

"വാഴ്വിന്റെ കടയ്ക്കലിലിട്ടു ആരോ കൊത്തുമ്പോള്‍,

കാലന്‍ കോഴി കൂവുമ്പോള്‍,എന്നെ വിഴുങ്ങുന്നതെതോ ഭയം..

വാഴ്വിനെ സ്നേഹിപ്പൂ ഞാന്‍...അതിനാല്‍ ദുഖിപൂ ഞാന്‍

ആവില്ല മറ്റൊന്നിനുമേ...അതിനാല്‍ പാടുന്നു ഞാന്‍ ...

ആവില്ല മറ്റൊന്നിനുമേ...അതിനാല്‍ പാടുന്നു ഞാന്‍ ......

ആ പാട്ടിലുണ്ടാം ഓരോ താപങ്ങള്‍...ആതംഗങ്ങള്‍..

ആ പാട്ടിലുണ്ടാം ഏതോ രോഷങ്ങള്‍..പയ്യരങ്ങള്‍..

എന്തിന്‍റെ കവി..വെറും കവി..."

വെറും കവിയെന്നു സ്വയം വിശേഷിപ്പിച്ച മലയാളത്തിന്‍റെ മാണിക്യത്തിന്നു, എക്കാലത്തെയും ഉന്നതമായ യാത്ര മൊഴി നല്‍കി മലയാളം വിട നല്‍കുന്നു...

തൊഴു കൈകളോടെ ഞങ്ങളും ...

ഈ ജീവിതത്തിന്നു നന്ദി !!Story by