ജനുവരി ഏഴിലെ പെപ്സിക്ക് നിരോധനം

ന്യൂ ഡല്‍ഹി : ജനുവരി ഏഴിന് ഉൽപാദിപ്പിച്ച പെപ്സി നിരോധിച്ചതായി ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.ഡല്‍ഹിയിലെ ഒരു യുവതിയുടെ പരാതിയുടെ...

ജനുവരി ഏഴിലെ പെപ്സിക്ക് നിരോധനം

Pepsi-e1441346177630

ന്യൂ ഡല്‍ഹി : ജനുവരി ഏഴിന് ഉൽപാദിപ്പിച്ച പെപ്സി നിരോധിച്ചതായി ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഡല്‍ഹിയിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.ആർമി കാന്റീനിൽ നിന്നാണ് യുവതി പെപ്സി വാങ്ങിയത്.

വാങ്ങിയ കോളയുടെ മുകളില്‍ പാട പോലെ കാണപ്പെട്ടതും, പെപ്സിയുടെ നിറം മാറ്റവും ശ്രദ്ധയിൽ പെട്ടപ്പോൾ യുവതി ഇത് പരിശോധനയ്ക്കായി അയച്ചുകൊടുക്കുകയായിരുന്നു.

പരിശോധനാ ഫലത്തിൽ ദ്രാവകത്തിൽ ഫംഗസ് ബാധ സ്ഥിതീകരിച്ചു.


പരിശോധനാ ഫലം സഹിതം യുവതി  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്ഈ ബാച്ചിലുള്ള എല്ലാ ബോട്ടിലുകളും പിൻവലിക്കവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം പുറപ്പെടുവിച്ചത്.

ബി.എൻ.5414 ബി.ഒ.7 എ എസ് ബാച്ചിലുള്ള എല്ലാ പെപ്സി ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.

തുടര്‍ പരിശോധനകളും നടന്നു വരികയാണെന്ന് അസിസ്റ്റന്റ്‌ ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ഡി.ശിവകുമാര്‍ അറിയിച്ചു.

Read More >>