ഫ്രീഡം 251; മുതലാളി മോഹിത് കുമാര്‍, ആസ്ഥാനം നോയിഡ

വെറും 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍. പദ്ധതിയുടെ ആശയം ആവിഷ്കാരം എന്നിവ നടത്തിയിരിക്കുന്നത് മോഹിത് കുമാര്‍. ഫ്രീഡം 251 എന്ന ഈ കമ്പനിയുടെ ആസ്ഥാനം...

ഫ്രീഡം 251; മുതലാളി മോഹിത് കുമാര്‍, ആസ്ഥാനം നോയിഡ

FREEDOM-251-2


വെറും 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍. പദ്ധതിയുടെ ആശയം ആവിഷ്കാരം എന്നിവ നടത്തിയിരിക്കുന്നത് മോഹിത് കുമാര്‍. ഫ്രീഡം 251 എന്ന ഈ കമ്പനിയുടെ ആസ്ഥാനം നോയിഡ.

ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണായ ഫ്രീഡം 251ന് വേണ്ടിയുള്ള ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഫ്രീഡം251.കോം വഴി ആരംഭിച്ചു കഴിഞ്ഞു.

മോഹിത് കുമാര്‍ എന്ന എംബിഎകാരനാണ് ഈ പുതിയ തരംഗത്തിനു പിന്നില്‍. സിഡ്നി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദധാരിയായ മോഹിത് എംബിഎ ചെയ്തത് അമിറ്റി സര്‍വ്വകലാശാലയില്‍ നിന്നാണ്. ഇക്കഴിഞ്ഞ സെപ്തംബറില്‍ ആണ് മോഹിത് ടെലികോം മേഘലയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ മേഘലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മോഹിതിന് കഴിഞ്ഞു.

4 ഇഞ്ച് ഡിസ്‌പ്ലേയില്‍ 1.3 ജിഗ ഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍,1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3.2 മെഗാ പിക്‌സല്‍ ബാക്ക് ക്യാമറ, 3 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 1450 എം എ എച്ച് ബാറ്ററി എന്നിവയാണ് മോഹിത് അവതരിപ്പിച്ച ‘ഫ്രീഡം 251’ന്റെ സവിശേഷതകള്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നലെ രാവിലെ കമ്പനി വെബ്സൈറ്റില്‍ മൊബൈല്‍ ബുക്ക് ചെയ്യാന്‍ കയറിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പലര്‍ക്കും ശൂന്യമായ ഒരു സ്ക്രീനാണ് ലഭിച്ചത്. ‘ബൈ’ ബട്ടണ്‍ ദൃശ്യമായവര്‍ക്ക് പേമെന്റ് ഓപ്ഷനിലേക്ക് പോകാനായതുമില്ല.

251 രൂപയുടെ ഫോണെന്ന് കേട്ടപ്പോള്‍ കമ്പനിയുടെ സൈറ്റില്‍ ഇടിച്ചു കയറിയത് സെക്കന്‍റില്‍ ആറു ലക്ഷം പേരാണ്. ഇതോടെ സൈറ്റിന്‍റെ സെര്‍വര്‍ തകരാറില്‍ ആവുകയും ചെയ്തു. " തല്‍ക്കാലം ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, സേവനം മെച്ചപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ തിരിച്ചത്താം" എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.

ഇതിനിടയില്‍ ഈ കമ്പനിതട്ടിപ്പാണ് എന്നും ഇതിന്റെ നോയിഡ ഓഫീസില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ആകെയുള്ളത് എന്നും ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഈ ഫോണിന്റെ ആപ് ഐകോണ്‍ ആപ്പിളില്‍ നിന്നും കോപി അടിച്ചതാണ് എന്നും ആക്ഷേപമുണ്ട്.

Read More >>