ഫ്രീഡം 251 തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ രംഗത്ത്

ഭോപ്പാല്‍: 251 രൂപയുടെ സ്മാര്‍ട്ഫോണായ ഫ്രീഡം 251നെ തകര്‍ക്കാന്‍ ചില സ്വാര്‍ഥ താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മധ്യപ്രദേശിലെ നീമഞ്ച്...

ഫ്രീഡം 251 തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ രംഗത്ത്

FREEDOM-251-2

ഭോപ്പാല്‍: 251 രൂപയുടെ സ്മാര്‍ട്ഫോണായ ഫ്രീഡം 251നെ തകര്‍ക്കാന്‍ ചില സ്വാര്‍ഥ താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മധ്യപ്രദേശിലെ നീമഞ്ച് ജില്ലയിലെ ജവാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഓംപ്രകാശ് സക്‌ലേച രംഗത്ത്.

ഫ്രീഡം 251ന്റെ പ്രൊമോട്ടര്‍ കൂടിയായ അദ്ദേഹം ഫോണിന്റെ ആധികാരികതയെ കുറിച്ച് ആര്‍ക്കും ഒരു സംശയത്തിന്റെ കാര്യമില്ലയെന്നു ഉറപ്പിച്ചു പറയുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വാധീനമുള്ളവര്‍ ഫ്രീഡം 251നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യക്കാരുടെ പണം വിദേശ കമ്പനികളിലേക്ക് ഒഴുന്നതിന് തടയിടാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

1100 മുതല്‍ 1200 രൂപ വരെ നിര്‍മ്മാണ ചെലവാകുന്ന ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നുവെന്നാണ് ഓംപ്രകാശിന്റെ അവകാശവാദം.

Read More >>