ഫ്രീഡം 251; പറഞ്ഞ സമയത്ത് ഫോണ്‍ കൊടുത്തില്ലെങ്കില്‍ നിയമ നടപടികള്‍ ഉറപ്പ്

ഡൽഹി: റിങ്ങിങ് ബെൽസ് കമ്പനി 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ എന്ന ആശയം ആശയം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യക്കാര്‍ അത് ഏറ്റെടുത്തു. പക്ഷെ പിന്നീട് ഉണ്ടായ...

ഫ്രീഡം 251; പറഞ്ഞ സമയത്ത് ഫോണ്‍ കൊടുത്തില്ലെങ്കില്‍ നിയമ നടപടികള്‍ ഉറപ്പ്

FREEDOM-251-2

ഡൽഹി: റിങ്ങിങ് ബെൽസ് കമ്പനി 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ എന്ന ആശയം ആശയം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യക്കാര്‍ അത് ഏറ്റെടുത്തു. പക്ഷെ പിന്നീട് ഉണ്ടായ വിവാദങ്ങള്‍ ഇപ്പോള്‍ കമ്പനിയുടെ പുറത്ത് കരി നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇത്ര വിലകുറച്ചു സ്മാർട് ഫോൺ വിൽക്കാൻ കഴിയില്ലെന്നും കമ്പനിയെക്കുറിച്ച് അന്വേഷണം വേണമെന്നും മൊബൈൽ ഫോൺ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു

വാഗ്ദാനം ചെയ്തതുപോലെ മുൻകൂർ ബുക്ക് ചെയ്തവർക്ക് 251 രൂപയ്ക്കു ഫ്രീഡം 251 എന്ന ഫോൺ നൽകിയില്ലെങ്കിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നു കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി കഴിഞ്ഞു.  കമ്പനി നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>