മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ് ഘാലി അന്തരിച്ചു

കെയ്റോ: മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ് ഘാലി അന്തരിച്ചു. 93 വയസ്സായിരുന്നു. വീഴ്ചയെ തുടര്‍ന്ന് കെയ്റോയിലെ സ്വകാര്യ ആശുപത്രിയില്‍...

മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ് ഘാലി അന്തരിച്ചു

Boutros-Boutros-Ghali copyകെയ്റോ: മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ് ഘാലി അന്തരിച്ചു. 93 വയസ്സായിരുന്നു. വീഴ്ചയെ തുടര്‍ന്ന് കെയ്റോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1992 മുതല്‍ 1996 വരെ ഘാലി ഐക്യരാഷ്‌ട്ര സംഘടനയെ നയിച്ചു. യുഎന്‍- യുഎസ്‌ ഭിന്നതയുടെ പേരിലാണു അദ്ധേഹത്തിന്‍റെ കാലം ശ്രദ്ധേയമായത്‌. യുഎന്‍ സേവനം അവസാനിപ്പിച്ച ശേഷം ഫ്രഞ്ച്‌ ഔദ്യോഗികഭാഷയായുള്ള രാജ്യങ്ങളുടെ സംഘടനാ അധ്യക്ഷനായിട്ടാണ് അദ്ധേഹം പ്രവര്‍ത്തിച്ചത്.

ഇതിനിടയില്‍ 2004ല്‍ ഈജിപ്‌ത്‌ മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ്‌ സ്‌ഥാനവും വഹിച്ചു. 1990ല്‍ വിദേശകാര്യ മന്ത്രിയായി.
1922 നവംബര്‍ 14ന് ഈജിപ്‌തിലെ ഒരു കോപ്‌റ്റിക്‌ ക്രിസ്‌ത്യന്‍ കുടുംബത്തിലാണു ഘാലി ജനിച്ചത്‌. അദ്ദേഹത്തിന്റെ മുത്തച്‌ഛന്‍ ബുത്രോസ്‌ ഘാലി 1908 മുതല്‍ രണ്ട്‌ വര്‍ഷം ഈജിപ്‌ത്‌ പ്രധാനമന്ത്രിയായിരുന്നു.

Read More >>