നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള(78) അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയില്‍...

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

Sushil-Koirala

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള(78) അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം കാഠ്മണ്ഡുവിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും.

2014 ഫെബ്രുവരിയിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയായി സുശീല്‍ കൊയ്‌രാള തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് മരണം. കൊയ്‌രാളയുടെ മരണത്തെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊയ്‌രാളയും മത്സരിക്കാനുണ്ടായിരുന്നു.

1954 ലാണ് സുശീല്‍ കൊയ്‌രാള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. ഇന്ത്യയിലെ ബനാറസിലാണ് കൊയ്‌രാളയുടെ ജനനം.

Story by
Read More >>