ഷാരുഖ് ഖാന്‍ ചിത്രം ഫാനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഷാരൂഖ്‌ ഖാന്‍ നായകനാകുന്ന യാഷ്‌രാജ് ചിത്രം ഫാനിലെ ആദ്യ ഗാനം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വിശാല്‍-ശേഖര്‍ ആണ് ഗാനത്തിന്...

ഷാരുഖ് ഖാന്‍ ചിത്രം ഫാനിലെ ആദ്യ ഗാനം പുറത്തിറങ്ങി

SRK-FAN

ഷാരൂഖ്‌ ഖാന്‍ നായകനാകുന്ന യാഷ്‌രാജ് ചിത്രം ഫാനിലെ ആദ്യ ഗാനം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വിശാല്‍-ശേഖര്‍ ആണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു.

യാഷ്‌രാജ്  ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മയാണ് ഫാന്‍ സംവിധാനം ചെയ്യുന്നത്. ഒരു 25 വയസ്സുകാരനായ യുവാവിനെ ഷാരൂഖ്‌ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഷാരുഖിനെ 25 വയസ്സുകാരന്‍റെ  ലുക്കില്‍ അണിയിച്ചൊരുക്കുന്നത്  ഓസ്കാര്‍ പുരസ്കാര ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഗ്രെഗ്  കാനോം ആണ് . ഒരു സൂപ്പര്‍ താരത്തിന്റെ കടുത്ത ആരാധകനായാണ് ചിത്രത്തില്‍ ഷാരൂഖ്‌ പ്രത്യക്ഷപ്പെടുന്നത്.