കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. റൺവേ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്റെവ ഭാഗമായാണ് വ്യോമസേനയുടെ വിമാനം പരീക...

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

kannur-airport1

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. റൺവേ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്റെവ ഭാഗമായാണ് വ്യോമസേനയുടെ വിമാനം പരീക്ഷണാര്‍ഥത്തില്‍ ഇറക്കിയത്. പരീക്ഷണ വിമാനമിറങ്ങുന്നത് കാണാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ ഗ്രീന്ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2400 മീറ്റര്‍ റണ്‍വെയയാണ് പൂര്ത്തിയായിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ റണ്‍വെയുടെ ദൂരത്തിന് തുല്യമാണിത്. 3400 മീറ്റര്‍ റണ്‍വെ പൂര്ത്തി്യാക്കാനിരുന്നു പദ്ധതി.

സാധാരണ വിമാനത്താവള നിര്‍മ്മാണത്തിന് അഞ്ചുവര്ഷം വരെ വേണ്ടിവരുമെങ്കിലും റെക്കോഡ് വേഗത്തിലാണ് കണ്ണൂരില്‍ നിര്‍മ്മാണം  പൂര്ത്തി യാക്കുന്നത്. 1892 കോടി രൂപയാണ് ചെലവ്. രണ്ട് ഘട്ടമുള്ള പദ്ധതിയില്‍ ആദ്യ ഘട്ടം 2016-17 മുതല്‍ 2025-26 വരെയും രണ്ടാംഘട്ട വികസനം 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്

Read More >>