'പ്രേമം' തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്‍റെ തെലുങ്ക് റീമേക്കിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മജ്നു എന്ന പേരിലാണ് തെലുങ്കില്‍...premam

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്‍റെ തെലുങ്ക് റീമേക്കിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മജ്നു എന്ന പേരിലാണ് തെലുങ്കില്‍ ചിത്രം പുറത്തിറങ്ങുന്നത്.  പ്രേമത്തില്‍  നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ നാഗ ചൈതന്യയാണ് അവതരിപ്പിക്കുന്നത്‌

നാഗ ചൈതന്യ തന്നെയാണ് പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ  ആരാധകരുമായി പങ്കുവെച്ചത്. പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പില്‍ ശ്രുതി ഹാസ്സന്‍ മൂന്നു നായികമാരില്‍ ഒരാളായി എത്തുന്നു. മറ്റു രണ്ടു നായികാ കഥാപാത്രങ്ങളേയും  അവതരിപ്പിക്കുന്നത്‌ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ്. ഇരുവരും തങ്ങള്‍ മലയാളം പതിപ്പില്‍ അവതരിപ്പിച്ച റോള്‍ തന്നെയാണ് തെലുങ്ക് പതിപ്പിലും അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.