മതവികാരം വ്രണപ്പെടുത്തി എന്ന പരാതി: സണ്ണി ലിയോണിനെതിരെ എഫ്.ഐ.ആര്‍

സണ്ണി ലിയോണിന്ന് ഇനി പുതിയ തലവേദനകളുടെ കാലം. 'മസ്തിസാദെ' എന്ന ചിത്രത്തിൽ മതപരമായ അവഹേളനം തോന്നിപ്പിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ്...

മതവികാരം വ്രണപ്പെടുത്തി എന്ന പരാതി: സണ്ണി ലിയോണിനെതിരെ എഫ്.ഐ.ആര്‍

sunny-leone-beautiful-hd-wallpaper

സണ്ണി ലിയോണിന്ന് ഇനി പുതിയ തലവേദനകളുടെ കാലം. 'മസ്തിസാദെ' എന്ന ചിത്രത്തിൽ മതപരമായ അവഹേളനം തോന്നിപ്പിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ് കേസ്.

സഭ്യമല്ലാത്ത അഭിനയ ശൈലിയില്‍ , ഗർഭനിരോധന ഉറ(condom) പ്രോൽസാഹിപ്പിക്കപ്പെടുന്ന രംഗം ഒരു ക്ഷേത്രത്തിനുള്ളിൽ ചിത്രീകരിച്ചതാണ് പരാതിക്ക് കാരണം.സണ്ണി ലിയോണിനെയും, സഹപ്രവർത്തകരായ തുഷാർ കപൂറിനെയും, വീർ ദാസിനെയും ചേർത്ത് FIR തയ്യാറാക്കി, ഡൽഹി ആദർശ് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


5fe1686d13d0f7e95bb9e5761e9ee6e7

സണ്ണി ലിയോൺ ഡബിൾ റോളിൽ അഭിനയിക്കുന്ന ഈ ചിത്രം ഒരു അഡൽറ്റ് ഹാസ്യ ചിത്രമാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൻമാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചിത്രം ജനുവരി 29 ന് റിലീസ് ചെയ്തിരുന്നു.