ഇന്ന് ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ബ്ളാറ്റര്‍ക്കും പ്ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ്

സൂറിച്ച്:ലോക ഫുട്ബോള്‍ ഭരിക്കുന്ന സംഘടനയായ ഫിഫയുടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ആകെ 207 വോട്ടുകളാണുള്ളത്.ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി...

ഇന്ന് ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ബ്ളാറ്റര്‍ക്കും പ്ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ്

fifa

സൂറിച്ച്:ലോക ഫുട്ബോള്‍ ഭരിക്കുന്ന സംഘടനയായ ഫിഫയുടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ആകെ 207 വോട്ടുകളാണുള്ളത്.

ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്)  ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്സ്വാലും അങ്കത്തിനിറങ്ങുന്നു. യൂറോപ്യന്‍ ഫുട്ബാള്‍ സമിതി സെക്രട്ടറി ജനറലായ സ്വിസ് അഭിഭാഷകന്‍ ഗിയാനി ഇന്‍ഫന്‍റിനയും ഫ്രഞ്ച് നയതന്ത്രജ്ഞനും ബ്ളാറ്റര്‍ക്കൊപ്പം ഫിഫ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്ന ജെറോം ഷാംപെയ്നും മത്സരരംഗത്തുണ്ട്


ബ്ളാറ്ററുടെയും പ്ളാറ്റിനിയുടെയും വിലക്ക് ഫിഫ അപ്പീല്‍ കമ്മിറ്റിയാണ് ആറു വര്‍ഷമാക്കി ചുരുക്കിയത്. ബ്ളാറ്റര്‍ക്ക് 17ഉം പ്ളാറ്റിനിക്ക് എട്ടും വര്‍ഷമായിരുന്നു വിലക്ക്. കണ്‍സല്‍ട്ടന്‍സി ജോലിയുമായി ബന്ധപ്പെട്ട് കരാറില്ലാതെ പ്ളാറ്റിനിക്ക് 20 ലക്ഷം ഡോളര്‍ നല്‍കാന്‍ ബ്ളാറ്റര്‍ അനുമതി നല്‍കിയതില്‍ ഭിന്നതാല്‍പര്യമുണ്ടെന്ന് കണ്ടാണ് ഇരുവരെയും വിലക്കിയത്.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ് നല്‍കിയിട്ടുണ്ട്.