ഇനി ഫഹദിന് വര്‍ഷത്തില്‍ ഒരു ചിത്രം മാത്രം

പരാജയങ്ങള്‍ തുടര്‍ കഥയായി മാറുന്ന ഫഹദ് ഫാസില്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. തന്റെതായി അവസാനം പുറത്തിറങ്ങിയ...

ഇനി ഫഹദിന് വര്‍ഷത്തില്‍ ഒരു ചിത്രം മാത്രം

monsoon-mangoes-Fahadhs-Latest-movie-660x330

പരാജയങ്ങള്‍ തുടര്‍ കഥയായി മാറുന്ന ഫഹദ് ഫാസില്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. തന്റെതായി അവസാനം പുറത്തിറങ്ങിയ മണ്‍സൂണ്‍ മാംഗോസും തീയറ്ററുകളില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഫഹദിന്‍റെ പുതിയ തീരുമാനം. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അഭിനയം നിരൂപ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

ഫഹദ് പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ  നേരത്തേ പ്രഖ്യാപിക്കപെ്പട്ട പല ഫഹദ് ചിത്രങ്ങളും മുടങ്ങും എന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു.

ഫഹദ് ഫാസിലും അന്‍വര്‍ റഷീദും ഒന്നിക്കുന്ന ചിത്രമായിരിക്കും 2016ലെ ഫഹദിന്റെ ഏക ചിത്രം.

ഫഹദ് നായകനായി എത്തുന്ന ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ഇന്ന് തീയറ്ററുകളില്‍ എത്തി.