ഇന്തോനേഷ്യന്‍ യുവതികളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത വ്യക്തിയെ ഫേസ്ബുക്ക് സസ്പെന്‍റ് ചെയ്തു

ഇന്തോനേഷ്യന്‍ യുവതികളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത വനിതയെ ഫേസ്ബുക്ക് സസ്പെന്‍റ് ചെയ്തു. ഡി ബസോരി എന്ന ഇരുപത്തിമൂന്നുകാരിയുടെ...

ഇന്തോനേഷ്യന്‍ യുവതികളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത വ്യക്തിയെ ഫേസ്ബുക്ക് സസ്പെന്‍റ് ചെയ്തു

indoഇന്തോനേഷ്യന്‍ യുവതികളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത വനിതയെ ഫേസ്ബുക്ക് സസ്പെന്‍റ് ചെയ്തു. ഡി ബസോരി എന്ന ഇരുപത്തിമൂന്നുകാരിയുടെ അക്കൌണ്ടാണ് ഫേസ്സ്ബുക്ക് സസ്പെന്‍റ് ചെയ്തത്.

ഇന്തോനേഷ്യയിലെ ഒരു ലോക്കല്‍ ചാനലില്‍ സംപ്രേഷണം ചെയ്ത  പരിപാടിയുടെ സെന്‍സറിങ്ങിനെതിരെയുള്ള  പ്രതിഷേധസൂചകമായാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ്‌  ചെയ്തതെന്ന് ബസോരി പറഞ്ഞു. 'ഇന്തോനേഷ്യ 2016' എന്ന സൗന്ദര്യ മത്സരം ഒരു ലോക്കല്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'കിബായ' എന്ന പരമ്പരാഗത ഇന്തോനേഷ്യന്‍ വസ്ത്രം ധരിച്ച  മത്സരാര്‍ത്ഥികളുടെ ചില ശരീരഭാഗങ്ങള്‍ അവ്യക്തമാക്കി കാണിച്ചിരുന്നു.


രാജ്യത്തിന്‍റെ സംസ്കാരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പരിപാടിയില്‍ സെന്‍സറിംഗ് നടപ്പിലാക്കുന്നത് എന്നാണ് ഇന്തോനേഷ്യന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ നല്‍കിയ വിശദീകരണം. ഇതിനെതിരെ പ്രതിഷേധിച്ച് ഇന്തോനേഷ്യയിലെ പല കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സ്ത്രീകളുടെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളാണ് ബസോരി പോസ്റ്റ്‌ ചെയ്തത്. അവയില്‍ പലതും സ്ത്രീകളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളായിരുന്നു.

'ദി കള്‍ച്ചര്‍ ഓഫ് ഇന്തോനേഷ്യന്‍ വിമണ്‍' എന്ന ടൈറ്റിലോടുകൂടി പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം  അക്കൗണ്ട്‌ സസ്പെന്‍റ് ചെയ്തു എന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ് തനിക്ക് ലഭിച്ചതായി ബസോരി മാധ്യമങ്ങളോട് പറഞ്ഞു. അക്കൌണ്ട് പുനരാരംഭിക്കണമെങ്കില്‍ അപ്പീലിന് പോകേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നതായി ബസോരി കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തിനെതിരെ ഇന്തോനേഷ്യയില്‍ പലയിടത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് സ്ത്രീകളോട് മാത്രം ഈ വിവേചനം കാണിക്കുന്നു എന്നും സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ അവ്യക്തമായി കാണിച്ചതുകൊണ്ട് മാത്രം എങ്ങനെയാണ് രാജ്യത്തിന്‍റെ സംസ്കാരം സംരക്ഷിക്കുന്നതെന്നും ബസോരി മാധ്യമങ്ങളോട് ചോദിച്ചു. ഫേസ്ബുക്കിനെതിരെ അപ്പീലിന് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ബസോരി വ്യക്തമാക്കി.